ആറ് മാസത്തിൽ കൂടുതൽ കാലാവധിയുള്ള വിസകൾ ഇനി പുതുക്കാനാകില്ല; മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് യുഎഇ, അപേക്ഷിക്കേണ്ടത് ഇങ്ങനെ

0
234

അബുദാബി: വിസ പുതുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് യുഎഇ. ആറുമാസത്തില്‍ കൂടുതല്‍ കാലാവധിയുള്ള താമസ വിസ ഇനി മുതല്‍ പുതുക്കാനാകില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു. മുന്‍കാലങ്ങളില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു.

ഈ മാസം മുതല്‍ നിലവില്‍ വന്ന സ്മാര്‍ട്ട് സര്‍വീസ് സംവിധാനമനുസരിച്ചാണ് പുതിയ നീക്കം. വിസ റദ്ദാക്കാനും അപ്‌ഡേറ്റ് ചെയ്യാനുമടക്കം നിരവധി സേവനങ്ങളാണ് സ്മാര്‍ട്ട് സര്‍വീസ് സിസ്റ്റത്തില്‍ ലഭ്യമാകുക. ഐസിപി ആപ്പിലോ വെബ്‌സൈറ്റിലോ വിസ പുതുക്കാനായി രജിസ്റ്റര്‍ ചെയ്ത് അക്കൗണ്ട് ഉറപ്പുവരുത്തേണ്ടതാണ്. അതിന് ശേഷം വിസ പെര്‍മിറ്റ് പുതുക്കുന്നതിനായി അപേക്ഷ സമര്‍പ്പിക്കുക. നിര്‍ദേശിക്കുന്ന ഫീസും അടയ്‌ക്കേണ്ടതാണ്. അപേക്ഷ റദ്ദാക്കപ്പെടാതിരിക്കാന്‍ നിശ്ചിത കാലയളവിനുള്ളില്‍ മെഡിക്കല്‍ പരിശോധനയും ആരോഗ്യ ഇന്‍ഷുറന്‍സും പൂര്‍ത്തിയാക്കണം. സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തിക്ക് ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here