ഫോൺ നഷ്ടമായെന്ന് കോലി, അനുഷ്‌കയുടെ ഫോണെടുത്ത് ഓർഡർ ചെയ്യൂവെന്ന് സൊമാറ്റോ

0
262

മൊബൈല്‍ ഫോൺ പെട്ടി പൊട്ടിക്കും മുമ്പെ നഷ്ടപ്പെട്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോലിയുടെ ട്വീറ്റിന് രസകരമായ മറുപടിയുമായി സൊമാറ്റോ. ‘പെട്ടി തുറന്നു നോക്കും മുമ്പെ ഫോൺ നഷ്ടമാകുന്ന ദുഃഖം മറ്റെന്തിനും മുകളിലാണ്. ആരെങ്കിലും അതു കണ്ടോ’ – എന്നായിരുന്നു ക്രിക്കറ്ററുടെ ട്വീറ്റ്.

ട്വീറ്റിന് മറുപടി നല്‍കിയ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സൊമാറ്റോ, ‘ഭാഭി(ഭാര്യ അനുഷ്‌ക ശർമ്മ)യുടെ ഫോണിൽ നിന്ന് ഐസ്‌ക്രീം ഓർഡർ ചെയ്യൂ’ – എന്നാണ് കമന്‍റായി കുറിച്ചത്.

ട്വീറ്റിന് താഴെ കമന്റുകളുടെ ബഹളമാണ്. ഇത് എന്തിന്റെ പരസ്യമാണ് എന്ന് ചിലർ ചോദിച്ചപ്പോൾ ഇൻഫ്‌ളുവൻസർ മോഡിൽ കിങ് തിരിച്ചുവന്നിരിക്കുകയാണ് എന്ന് ഒരാൾ എഴുതി. വൺ പ്ലസ് സപ്പോർട്ട്, ടാറ്റ നിയു തുടങ്ങിയ കമ്പനികളും താരത്തിന് സഹായവുമായി എത്തി. ഏതു ഫോണാണ് എന്ന് സന്ദേശം അയച്ചാൽ അത് സർപ്രൈസായി എത്തിക്കാമെന്നായിരുന്നു ടാറ്റയുടെ വാഗ്ദാനം.

ആസ്‌ട്രേലിയക്കെതിരെ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള പരിശീലനത്തിലാണ് നിലവിൽ കോലി. നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. നാല് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here