‘ഇത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്’; സഞ്ജുവിന്റെ കാര്യത്തില്‍ തുറന്നുപറച്ചിലുമായി ഉത്തപ്പ

0
294

ഇന്ത്യയുടെ യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് സഞ്ജു സാംസണ്‍. എന്നാല്‍ താരത്തിന് ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നത് സങ്കടകരമാണ്. ലഭിക്കുന്ന അവസരങ്ങളില്‍ മികവ് കാട്ടുമ്പോഴും അടുത്ത മത്സരത്തില്‍ തഴയപ്പെടുന്ന അവസ്ഥയാണ് സഞ്ജു നേരിടുന്നത്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമില്‍ തുടരവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം റോബിന്‍ ഉത്തപ്പ.

100 ശതമാനവും സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നു. വലിയ പ്രതിഭയുള്ള താരമാണവന്‍. ഇതുവരെ തുടര്‍ അവസരങ്ങള്‍ അവന് ലഭിച്ചിട്ടില്ല. മൂന്നാം നമ്പറില്‍ സഞ്ജുവിനെ കളിപ്പിക്കാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി അഞ്ച് അവസരങ്ങളെങ്കിലും നല്‍കണം.

അഞ്ചാം നമ്പറിലാണ് കളിപ്പിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിലും അവസരം നല്‍കണം. ഒരു പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളും കളിപ്പിച്ച ശേഷം പ്രകടനം വിലയിരുത്തുക. അത് ചെയ്യാതെ അവന്‍ ഈ റോളിന് യോഗ്യനല്ലെന്ന് പറയാനാവില്ല.

അത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ഇന്ത്യന്‍ ടീമിലിടം പിടിക്കുകയെന്നത് ദുഷ്‌കരമായ കാര്യമാണ്. എന്നാല്‍ സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം അവസരങ്ങള്‍ അര്‍ഹിക്കുന്നു- ഉത്തപ്പ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here