പെണ്ണ് കിട്ടാനില്ല; ബാച്ചിലേഴ്‌സ് പദയാത്ര പ്രഖ്യാപിച്ച് 200 യുവാക്കള്‍; മൂന്നു ദിനം രാവും പകലും നടക്കും; 105 കിലോമീറ്റര്‍

0
253

പലവിധ കാരണങ്ങളാല്‍ വിവാഹം നടക്കാത്ത യുവാക്കള്‍ ‘ബാച്ചിലേഴ്‌സ് പദയാത്ര’ പ്രഖ്യാപിച്ചു. കര്‍ണാടകയിലെ മാണ്ഡ്യ മണ്ഡലത്തിലാണ് ഇത്തരം ഒരു പഥയാത്ര പ്രഖ്യാപിച്ചിരിക്കുന്നത്. വിവാഹം കഴിക്കാത്ത 200 പേര്‍ ക്ഷേത്രത്തിലേക്ക് നടക്കുന്ന പദയാത്രയില്‍ ഇതുവരെ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര നടത്തുന്നത്.

വിവാഹം നടക്കാന്‍ ദൈവനുഗ്രഹം തേടിയാണ് വേറിട്ട പഥയാത്ര നീക്കം. ഫെബ്രുവരി 23ന് കെഎം ദൊഡ്ഡിയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. സംഭവം വൈറലായതിനെ തുടര്‍ന്ന് 200 പേര്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. 30 വയസ്സ് കഴിഞ്ഞിട്ടും കല്യാണം ശരിയാകാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആശയം അറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ പദയാത്രയില്‍ അണിചേരാനും തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുന്നത്. പദയാത്രയുടെ ഫോട്ടോയും വീഡിയോയും വൈറലായി തങ്ങളുടെയും വിവാഹം നടക്കുമെന്ന് പ്രതീക്ഷയിലാണ് യുവാക്കള്‍ നടന്ന് തുടങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here