ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനായി അമ്പത് പുതിയ വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, എയ്റോഡ്രോമുകൾ,ജലപാതകൾ മുതലായവ നിർമ്മിക്കുമെന്ന് മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2023-24 കേന്ദ്ര ബജറ്റിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. 50 വിമാനത്താവളങ്ങൾ നവീകരിക്കും. റെയിൽവെക്ക് 2.4 ലക്ഷം കോടി അനുവദിച്ചെന്നും മന്ത്രി പറഞ്ഞു.
50 additional airports, helipods, water aero drones, advanced landing grounds will be revived to improve regional air connectivity: FM Nirmala Sitharaman pic.twitter.com/WV33BHrAoz
— ANI (@ANI) February 1, 2023
പിഎം ഗരീബ് അന്നയോജന ഭക്ഷ്യ പദ്ധതി ഒരുവർഷത്തേക്ക് കൂടി നീട്ടിയതായും മന്ത്രി പറഞ്ഞു. അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചതായും ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞു.
A one-stop solution for reconciliation & updating of identity and address of individuals maintained by various govt agencies, regulators and regulated entities will be established using DigiLocker service and Aadhaar as foundational identity: FM Nirmala Sitharaman pic.twitter.com/baGS9H68i8
— ANI (@ANI) February 1, 2023
To skill the youth for international opportunities, 30 Skill India International Centres will be set up across different States: FM Nirmala Sitharaman
— ANI (@ANI) February 1, 2023
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലാണെന്നും ലോകം ഇന്ത്യയുടെ വിജയത്തെ അഭിനന്ദിക്കുന്നു . വളർച്ചയുടെ ഫലം എല്ലാ വിഭാഗങ്ങളിലും എത്തിക്കും.പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ഈ വർഷം 7 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ബജറ്റ് അടുത്ത 100 വർഷത്തേക്കുള്ള ബ്ലൂപ്രിന്റാണെന്നും ധനമന്ത്രി പറഞ്ഞു. 9.6 കോടി എൽപിജി കണക്ഷൻ നൽകി. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമാണ്. മറ്റു സമ്പദ് വ്യവസ്ഥകളെ അപേക്ഷിച്ച് മികച്ച നിലയാണ് ഇതെന്നും മന്ത്രി പറഞ്ഞു. രണ്ടാം മോദി സർക്കാരിൻറെ അവസാന സമ്പൂർണ ബജറ്റാണ് നിർമല സീതാരാമൻ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് ബജറ്റവതരണം തുടങ്ങിയത്. ഈ വർഷം 7 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
Leading industry players will partner in conducting inter-disciplinary research, develop cutting-edge applications & scalable problem solutions in the areas of agriculture, health and sustainable cities: Union Finance Minister Nirmala Sitharaman pic.twitter.com/3FpDO9cZWD
— ANI (@ANI) February 1, 2023
9.6 കോടി എൽ.പി.ജി കണക്ഷൻ നൽകി. പ്രതികൂല കാലാവസ്ഥയിലും ഇന്ത്യൻ സാമ്പത്തിക രംഗം ഭദ്രമാണ്. ലോകത്തെ സാമ്പത്തിക ശക്തികളിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനമുണ്ട്. അടുത്ത ഒരു വർഷത്തേക്ക് അന്ത്യോദയ പദ്ധതി പ്രകാരം സൗജന്യ ഭക്ഷ്യധാന്യ വിതരണം ജനുവരി മുതൽ ആരംഭിച്ചു. വളർച്ചാ നിരക്ക് 7 ശതമാനത്തിലെത്തും. പാർശ്വവൽക്കരിക്കപ്പെടുന്നവരെ ചേർത്തു നിർത്തുന്ന ബജറ്റാണിത്. ടൂറിസം മേഖലയ്ക്ക് പ്രാധാന്യം നൽകും. സംസ്ഥാനങ്ങളുടെയും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ ആവിഷ്‌കരിക്കും. ജമ്മു കശ്മീർ ലഡാക്ക്, നോർത്ത് ഈസ്റ്റ് മേഖലകളുടെ സുസ്ഥിര വികസനം ഉറപ്പാക്കുമെന്നും ധനമന്ത്രി പറഞ്ഞു.
9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
For business establishments required to have Permanent Account Number, the PAN will be used as a common identifier for all Digital Systems of specified government agencies: FM Nirmala Sitharaman pic.twitter.com/Mbnt7ZgGVS
— ANI (@ANI) February 1, 2023
നികുതിയിൽ നിന്നുള്ള ഒഴിവാക്കൽ , ആദായ നികുതി പരിധി വർധിപ്പിക്കൽ എന്നിവ കാത്തിരിക്കുന്ന മധ്യവർഗത്തെ സന്തോഷിപ്പിക്കുന്ന ബജറ്റ് എന്ന സാധ്യതയും തള്ളിക്കളയാനാവില്ല.ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടുമെന്ന പ്രതീക്ഷയിലാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ.