കാറില്‍ കഞ്ചാവ് കടത്ത്; മഞ്ചേശ്വരം, കുമ്പള സ്വദേശികള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

0
175

മംഗളൂരു: കാറില്‍ കടത്താന്‍ ശ്രമിച്ച 27 ലക്ഷം രൂപയുടെ കഞ്ചാവുമായി മഞ്ചേശ്വരം, കുമ്പള സ്വദേശികളടക്കം മൂന്ന് പേെര കര്‍ണാടക കോണാജെ പൊലീസ് അറസ്റ്റ് ചെയ്തു.

മഞ്ചേശ്വരം സ്വദേശികളായ ഹൈദര്‍ അലി (36), അബൂബക്കര്‍ സിദ്ദീഖ് (39), കുമ്പളയിലെ അകില്‍ (26) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ ഉച്ചയ്ക്ക് 11 മണിയോടെ കര്‍ണാടക നെറ്റിലപ്പദപില്‍ വെച്ച് ഇവര്‍ സഞ്ചരിച്ച കാര്‍ പരിശോധിച്ചപ്പോഴാണ് കാറിനകത്തും ഡിക്കിയിലും സൂക്ഷിച്ച നിലയില്‍ കഞ്ചവ് കണ്ടെത്തിയത്.

ഉപ്പള ഭാഗത്തേക്ക് വിതരണത്തിന് എത്തിക്കാനാണ് കഞ്ചാവ് കടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here