കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം; മൂന്ന് പേര്‍ക്ക് പരിക്ക്

0
156

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കബദ് റോഡിലായിരുന്നു അപകടം. അപകടം സംബന്ധിച്ച് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവരം ലഭിച്ചതനുസസരിച്ച് കബദ് ഫയര്‍ സെന്ററില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘം സ്ഥലത്തെത്തിയിരുന്നെന്ന് കുവൈത്ത് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറേറ്റ് ജനറലിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയ വിഭാഗം അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റിരുന്ന മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിന് മുമ്പ് മരിച്ചു. പരിക്കേറ്റ രണ്ട് പേര്‍ അപകടത്തില്‍പെട്ട ട്രക്കിനുള്ളില്‍ കുടുംങ്ങിക്കിടക്കുകയായിരുന്നു. ഇവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്നത് ഉള്‍പ്പെടെയുള്ള മറ്റ് വിശദ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here