കര്‍ണാടകയില്‍ കൂടുവിട്ട് കൂടുമാറ്റം; തിമ്മയ്യയും അനുയായികളും കോണ്‍ഗ്രസില്‍; തിരഞ്ഞെടുപ്പിന് മുന്നേ ബിജെപിക്ക് തിരിച്ചടി

0
260

നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോള്‍ കര്‍ണാടകയില്‍ ബിജെപിയില്‍ നിന്ന് കൊഴിഞ്ഞു പോക്ക്. കര്‍ണാടക ബിജെപിയിലെ പ്രമുഖനായ എച്ച് ഡി തിമ്മയ്യയും അനുയായികളുമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. മുന്‍മന്ത്രിയും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ സി ടി രവിയുടെ വിശ്വസ്തനാണ് ഇയാള്‍.

ബെംഗലൂരുവിലെ കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ തിമ്മയ്യയ്ക്ക് കോണ്‍ഗ്രസ് പതാക നല്‍കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിനായി നിരവധി ബിജെപി നേതാക്കള്‍ തന്നെ സമീപിച്ചതായി ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തി.

ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

ചിക്കമംഗളൂരുവില്‍ ഒരു മാറ്റം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു, 12-13 പേര്‍ അംഗങ്ങള്‍ കോണ്‍ഗ്രസ് ടിക്കറ്റിനായി അപേക്ഷിച്ചിട്ടുണ്ട്. ബിജെപി വലിയ നേതാക്കളെ മാത്രമാണ് പരിഗണിക്കുന്നത്. തങ്ങള്‍ ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെയാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നും ശിവകുമാര്‍ പറഞ്ഞു. ബിജെപിയില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തികള്‍ രാജിവെയ്ക്കുമെന്ന് എച്ച് ഡി തിമ്മയ്യ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here