ഉപ്പള മണ്ണംകുഴിയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി കാട്ടുപന്നി

0
208

ഉപ്പള∙ നാട്ടിലെത്തിയ കാട്ടുപന്നി നാട്ടുകാരെ ഭീതിയിലാഴ്ത്തി. മണ്ണംകുഴി കുതുകോട്ടിലാണ് രാവിലെ എട്ടോടെ കാട്ടുപന്നിയെ കണ്ടത്. നാട്ടുകാർ നൽകിയ വിവരത്തെ തുടർന്നു വനം വകുപ്പ് അധികൃതരെത്തിയെങ്കിലും ആയുധങ്ങൾ കൈവശമില്ലാത്തതിനാൽ ഒന്നും ചെയ്യാനായില്ല.

തോക്ക് ഇല്ലാത്തതിനാൽ വെടിവയ്ക്കാൻ പഞ്ചായത്ത് ആളെ കണ്ടെത്തണമെന്നു വനം വകുപ്പ് പറഞ്ഞതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്നു മണിയോടെ പന്നി ഓടി രക്ഷപ്പെടുകയായിരുന്നു. കൊടിവയല‍്,കൊടങ്ക, മംഗൽപ്പാടി ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നു നാട്ടുകാർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here