ഒരേയൊരു പൂവൻ കോഴി, പാലക്കാട്ട് ലേലം പിടിച്ചത് അമ്പരിപ്പിക്കുന്ന വിലയിൽ, ഇനിയും കൂടിയേനെ എന്ന് സംഘാടകർ

0
282

പാലക്കാട്: മണ്ണാർക്കാട് ഒരു പൂവൻ കോഴിയെ ലേലത്തിൽ വിളിച്ചത് അൻപതിനായിരം രൂപയ്ക്ക്. തച്ചമ്പാറ കുന്നത്തു കാവ് പൂരത്തോടനുബന്ധിച്ചുള്ള ഗാനമേളക്കുള്ള ഫണ്ട് ശേഖരണത്തിനായിരുന്നു വാശിയേറിയ ലേലം വിളി. ലേലം വിളി തുടങ്ങിയത് വെറും പത്ത് രൂപയ്ക്ക്. ഹരം കേറി കേറി ലേലം വിളി അവസാനിച്ചത് അരലക്ഷം രൂപയ്ക്ക് .

ശരിക്കും അവസാനിപ്പിച്ചതാണ്. അല്ലെങ്കിൽ ഒരു ലക്ഷം എത്തിയേനെയെന്ന് സംഘാടകർ. വിവിധ വേല കമ്മിറ്റികളായ, കൂൾ ബോയ്സ്, പഞ്ചമി കൂറ്റംമ്പാടം, കൊമ്പൻസ് തെക്കും പുറം എന്നിവരാണ് വാശിയോടെ ലേലത്തിൽ പങ്കെടുത്തത്. ഒടുവിൽ കോഴിയെ കിട്ടിയത് കൂൾ ബോയ്സിന്.

10 കി.മീ സഞ്ചരിക്കാന്‍ അര മണിക്കൂര്‍; ലോകത്തിലെ ഏറ്റവും വേഗത കുറഞ്ഞ രണ്ടാമത്തെ നഗരമായി ബെംഗളൂരു

ഗാനമേളയ്ക്കുള്ള ഫണ്ട് ശേഖരിക്കാൻ ഓരോ ദിവസവും ഓരോ സാധനങ്ങളാണ് ലേലം വിളിച്ചത്. ലേലത്തിനായി പൂവൻകോഴി എത്തിയപ്പോഴാണ് സംഗതി കളറായത്. ലേലം വിളിയിലൂടെ വൈറലായ വിലപിടിപ്പുള്ള കോഴിയെ വളർത്താനാണ് കൂൾ ബോയ്സിന്റെ തീരുമാനം.

 

LEAVE A REPLY

Please enter your comment!
Please enter your name here