ജിദ്ദ: പുതിയ ഉംറ സീസൺ ആരംഭിച്ച് ആറുമാസം പിന്നിടുേമ്പാൾ സൗദി അറേബ്യയിലെത്തിയ തീർഥാടകരുടെ എണ്ണം 48 ലക്ഷം കവിഞ്ഞു. വ്യോമ, കര, കടൽ തുറമുഖങ്ങൾവഴി കഴിഞ്ഞ ദിവസം വരെ എത്തിയ തീർഥാടകരുടെ എണ്ണം വ്യക്തമാക്കി ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ആകെ 48,40,764 തീർഥാടകരാണ് പുണ്യഭൂമിയിലെത്തിയത്. അതിൽ 4,258,151 പേർ ഉംറ നിർവഹിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങി.
വര്‍ഗീയതക്കെതിരെ പൊരുതുകയാണ് വേണ്ടത്; ആര്.എസ്.എസ്-ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി
ചൊവ്വാഴ്ച വരെ സൗദിയിലുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം 582,613 ആണ്. രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ 4,329,349 തീർഥാടകർ എത്തിയതായാണ് കണക്ക്. അറാർ ജദീദ്, അൽ ഹദീത, ഹാലത്ത് അമ്മാർ, അൽവാദിയ, റുബുൽ ഖാലി (എംപ്റ്റി ക്വാർട്ടർ), അൽബത്ഹ, സൽവ, കിങ് ഫഹദ് കോസ്വേ, അൽറാഖി, ദുർറ, ഖഫ്ജി എന്നിവിടങ്ങളിലെ കര മാർഗമുള്ള കവാടങ്ങളിലൂടെ 507,430 തീർഥാടകരും കപ്പൽ മാർഗം 3985 തീർഥാടകരും എത്തിയിട്ടുണ്ട്.