ഐഫോൺ യു.എസ്.ബി-സി പോർട്ടുമായി എത്തും; പക്ഷെ, ആൻഡ്രോയ്ഡ് ചാർജറുമായി അടുത്തേക്ക് പോകണ്ടാ…

0
173

ഐഫോണ്‍ ഉള്‍പ്പടെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ പൂര്‍ണമായും യു.എസ്.ബി ടൈപ്പ്സി- ചാര്‍ജിങ് പോര്‍ട്ടുകളിലേയ്ക്ക് മാറണമെന്ന് യൂറോപ്യൻ യൂണിയനും ഏറ്റവും ഒടുവിലായി ഇന്ത്യയും പ്രഖ്യാപിച്ചത് ആപ്പിളിന് വലിയ തിരിച്ചടിയായിരുന്നു സമ്മാനിച്ചത്. അവർക്ക്, അതിന് വഴങ്ങുകയല്ലാതെ വേറെ രക്ഷയുമില്ല.

അതേസയം, നിലവില്‍ ഭൂരിഭാഗം ആന്‍ഡ്രോയിഡ് ഫോണുകളിലും ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ടാണ്. എന്നാൽ, ആൻഡ്രോയ്ഡ് യു.എസ്.ബി-സി ചാർജർ ഉപയോഗിച്ച് ഐഫോൺ ചാർജ് ചെയ്യാമെന്ന് കരുതുന്നവർ നിരാശപ്പെടേണ്ടി വരും. കാരണം, ഐഫോണുകൾക്ക് മാത്രമായി ഒരു കസ്റ്റമൈസ്ഡ് യു.എസ്.ബി ടൈപ്-സി പോർട്ട് അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ ‘വൈബോ’യിൽ പങ്കുവെച്ച റിപ്പോർട്ടിലാണ് ആപ്പിളിന്റെ പുതിയ നീക്കത്തെ കുറിച്ച് സൂചന നൽകുന്നത്. ‘‘ഐഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വരും, എന്നാൽ പോർട്ടിനായി കസ്റ്റം ഇന്റഗ്രേറ്റഡ് സർക്യൂട്ട് (ഐസി) ഇന്റർഫേസ് ഉപയോഗിക്കാൻ ആപ്പിൾ പദ്ധതിയിടുന്നുണ്ട്’. -റിപ്പോർട്ടിൽ പറയുന്നു. ലളിതമായി പറഞ്ഞാൽ, ഐഫോണിന് വേണ്ടി മാത്രമായി രൂപകല്പന ചെയ്ത ചാർജറല്ലാതെ മറ്റൊരു ചാർജറും ചാർജ് ചെയ്യാൻ ഉപയോഗിക്കാനാവില്ല.

അതേസമയം, മാക്ബുക്കുകളും ഐപാഡുകളും നിലവിൽ ടൈപ്-സി പോർട്ടുമായാണ് എത്തുന്നത്. അവ, ആൻഡ്രോയ്ഡ് കാബിളുകൾ കൊണ്ട് ചാർജ് ചെയ്യാനും കഴിയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here