ഭൂമിയുടെ ന്യായ വില കൂട്ടി, കെട്ടിട നികുതിയിലും വർധനവ്; അടിമുടി മാറ്റം

0
185

തിരുവനന്തപുരം: ഭൂമിയുടെ ന്യായ വില കൂട്ടി സർക്കാർ. ന്യായവിലയിൽ 20% വർധനവാണ് ഉണ്ടാകുക. ഭൂമി, കെട്ടിട നികുതിയിൽ വലിയ പരിഷ്കാരമാണ് സർക്കാർ വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങൾക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകൾക്ക് പ്രത്യേക നികുതി ഏർപ്പെടുത്തു. പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്കരിക്കുമെന്നും ബജറ്റിൽ പറയുന്നു.

ത​ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി. അപേക്ഷാ ഫീസ്, ​കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് ഫീസ് എന്നിവയും പരിഷ്കരിക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതിയതായി നിർമിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകൾക്കും നികുതിയും ചുമക്കും. ഭൂമി, കെട്ടിട നികുതി പരിഷ്കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വർധനവാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയിൽ നികുതി വർധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തിൽ റോയൽറ്റി പരിഷ്കരിക്കാനും തീരുമാനമായി.

 

LEAVE A REPLY

Please enter your comment!
Please enter your name here