ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് 10,009 പുരുഷന്മാർക്കൊപ്പം; സെ ക്സിൽ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തി യുവതി

0
680

ലൈം ഗിക ബന്ധത്തില്‍ പുരുഷനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തെന്നറിയാമോ? ലൈം ഗിക ബന്ധത്തില്‍ തന്റെ പങ്കാളി സംതൃപ്തയായി എന്നറിയുന്നതാണത്രേ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്.

ഇത് പറയുന്നത് ആരെന്നല്ലേ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയാണ് ഇക്കാര്യം സാക്ഷ്യപ്പെ‌ടുത്തുന്നത്. അതു പറയാന്‍ ഇവര്‍ ആരെന്ന ചോദ്യം ഉയരുക സ്വാഭാവികം. പതിനായിരത്തിയൊമ്ബത് പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട യുവതിയാണ് ഗെയ്നത്ത്.

സെക്‌സിലൂടെ തന്റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ലോകത്ത് മിക്ക പുരുഷന്മാരും എന്ന് ഗെയ്നത്ത് പറയുന്നു. ഇണ തന്റെ വേഴ്‌ചയില്‍ സംതൃപ്‌തയാണെന്ന് അറിഞ്ഞാല്‍ അതില്‍പരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.

ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയക്കാരി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് പതിനായിരത്തിയൊമ്ബത് പുരുഷന്മാര്‍ക്കൊപ്പമാണ്. കേള്‍ക്കുമ്ബോള്‍ അന്തംവിടേണ്ട, ഇക്കാര്യം തന്റെ പുസ്‌തകത്തിലൂടെ ഗെയ്‌നത്ത് വെളിപ്പെടുത്തിയിട്ടുള്ളതാണ്. ‘10000 മെന്‍ ആന്റ് കൗണ്ടിംഗ്’ എന്നാണ് പുസ്‌തകത്തിന്റെ പേര്.

15 വര്‍ഷത്തോളം ഓസ്‌ട്രേലിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ഗെയ്‌നത്ത് പ്രവര്‍ത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്റെ ഭാഗമായ ഗെയ്‌നത്തിനെ തേടി ആദ്യ കാലങ്ങളില്‍ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളര്‍ വരെ ഈടാക്കാന്‍ ഗെയ്നത്ത് നിര്‍ബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താന്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വച്ച്‌ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും, ആകസ്‌മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്‌നത്ത് മടങ്ങി.

ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായ ഇവര്‍ വളരെ കഷ്‌ടപ്പെട്ടാണ് അതില്‍ നിന്നും മുക്തയായത്. പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴില്‍ ഗെയ്‌നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്ബത്തിക പിരിമുറക്കമാണ് ഇഷ്‌ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് മറികടക്കാന്‍ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ്നത്തിന് നല്‍കാനുള്ള ഉപദേശം.

LEAVE A REPLY

Please enter your comment!
Please enter your name here