വോര്‍ക്കാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

0
215

ഹൊസങ്കടി: വോര്‍ക്കാടിയില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വോര്‍ക്കാടി മുഡിപ്പു റോഡിലെ മൂര്‍ഗോളിയില്‍ താമസിക്കുന്ന ഇസ്മായിലിന്റെയും ആയിഷാബിയുടെയും മകന്‍ ബഷീര്‍ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെ യാത്രക്കാരെ ഇറക്കി മടങ്ങി വരുന്നതിനിടെ വോര്‍ക്കാടി പടിക്കല്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബഷീറിനെ നാട്ടുകാര്‍ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: ഇസ്മായില്‍ ഹാദി, മുഹമ്മദ് അസിലി, ആയിഷ, അസല.

LEAVE A REPLY

Please enter your comment!
Please enter your name here