135 മത്സരങ്ങളില്‍ ഒത്തുകളിച്ചു, ടെന്നീസ് താരത്തിന് ആജീവനാന്ത വിലക്ക്

0
170

റബത്ത്: 135 മത്സരങ്ങളില്‍ ഒത്തുകളിച്ചതിനെത്തുടര്‍ന്ന് ടെന്നീസ് താരത്തിന് ആജീവനാന്ത വിലക്ക്. മൊറോക്കോയുടെ യൂനസ് റാച്ചിഡിയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് താരത്തിനെതിരേ നടപടിയെടുത്തത്‌.

36 കാരനായ യൂനസ് 135 ടെന്നീസ് മത്സരങ്ങളില്‍ ഒത്തുകളിച്ചതായി കണ്ടെത്തിയതായി ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി അറിയിച്ചു. ഡബിള്‍സ് മത്സരത്തില്‍ ലോക 473-ാം റാങ്കിലുള്ള താരമാണ് യൂനസ്. വിലക്കിന് പുറമേ 34000 യു.എസ് ഡോളര്‍ (ഏകദേശം 28 ലക്ഷം രൂപ) താരം പിഴയായി അടയ്‌ക്കേണ്ടിവരും.
ടെന്നീസുമായി ഒരു ബന്ധവും പുലര്‍ത്താനാവാത്ത രീതിയിലാണ് താരത്തിനെ വിലക്കിയിരിക്കുന്നത്. താരം എന്നതിന് പുറമേ പരിശീലകനായിപ്പോലും യൂനസിന് ടെന്നീസ് ലോകത്ത് കഴിയാനാകില്ല. യൂനസിനൊപ്പം ഒത്തുകളിയ്ക്ക് കൂട്ടുനിന്ന രണ്ട് അള്‍ജീരിയന്‍ താരങ്ങളെയും ഇന്റര്‍നാഷണല്‍ ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സി വിലക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here