എനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതും, അവര്‍ ആഘോഷിക്കപ്പെടുന്നതും അതുകൊണ്ടാണ്: ഷക്കീല

0
245

വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവത്തിനോട് അനുബന്ധിച്ച് നടന്ന പരിപാടിയില്‍ നടി ഷക്കീല പങ്കെടുത്ത സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു സിനിമയുടെ പ്രമോഷന് കോഴിക്കോട് മാളില്‍ എത്താനിരുന്ന നടിയെ വിലക്കിയത് വൈറലായിരുന്നു.

ദൈവത്തിന് ഇപ്പോള്‍ കൃത്യമായ പദ്ധതികളുണ്ട് എന്നാണ് ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് ഷക്കീല പറഞ്ഞത്. ഇതിനിടെ ഷക്കീലയുടെ ഒരു അഭിമുഖമാണ് വൈറാലകുന്നത്. തനിക്ക് കിട്ടാത്ത സ്വീകാര്യത സണ്ണി ലിയോണിന് കിട്ടുന്നതിനെ കുറിച്ചാണ് ഷക്കീല സംസാരിച്ചത്.

”ഞാന്‍ ചെയ്യുന്ന സമയത്ത് സോഷ്യല്‍ മീഡിയ ഒന്നും അത്രയ്ക്കില്ല. ഞാന്‍ ആര് എന്തെന്ന് പോലും ആര്‍ക്കും അറിയില്ല. എന്നാല്‍ സണ്ണി ലിയോണ്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയ ഉണ്ട്. അവര്‍ ആര് എന്തെന്നെല്ലാം എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടാണ് ആഘോഷിക്കപ്പെടുന്നത്.”
”അതില്‍ തെറ്റൊന്നുമില്ല. എന്റെ സമയത്ത് സോഷ്യല്‍ മീഡിയ ഉണ്ടായിരുന്നില്ല. എന്റെ സിനിമകള്‍ ആയിരുന്നു യുവാക്കള്‍ക്കും പുരുഷന്മാര്‍ക്കും പ്രായമായ ആളുകള്‍ക്ക് പോലും ഉണ്ടായിരുന്ന ഏക വിനോദം. ഇത് രണ്ടും രണ്ട് കാലഘട്ടമാണ്. അതില്‍ എനിക്ക് വിഷമം ഒന്നുമില്ല” എന്നാണ് ഷക്കീല പറഞ്ഞത്.

ഒമര്‍ ലുലുവിന്റെ ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ഷക്കീല എത്തുന്നതിനാല്‍ പരിപാടി മാള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നു. മാളില്‍ ഇരൂന്നൂറോ മുന്നൂറോ ആളുകളെ ഉണ്ടാവൂ എന്നാല്‍ താന്‍ ഇന്ന് ആയിരങ്ങളുടെ മുന്നിലാണ് നില്‍ക്കുന്നത് എന്നാണ് ഉത്സവ പരിപാടിയില്‍ പങ്കെടുത്ത് ഷക്കീല പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here