റോഡില്‍ പൊടുന്നനെ വന്‍ ഗർത്തം; നായയും മൂന്ന് ബൈക്കുകളും അപ്രത്യക്ഷമായി | വീഡിയോ

0
268

ന്യൂഡല്‍ഹി:ന്യൂഡല്‍ഹിയില്‍ റോഡ് ഇടിഞ്ഞുതാണുണ്ടായ ഗര്‍ത്തത്തിലേക്ക് ഒരു നായയും സമീപത്ത് പാര്‍ക്കു ചെയ്തിരുന്ന രണ്ട് മോട്ടോര്‍ ബൈക്കുകളും വീണു. ന്യൂഡല്‍ഹി ആര്‍.കെ പുരത്തുള്ള ഇടുങ്ങിയ ഒരു റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.24-ഓടെയായിരുന്നു സംഭവം. ആളപായമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ട്വിറ്ററില്‍ പങ്കുവെച്ചു. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന രണ്ടു ബൈക്കുകളും ഉറങ്ങിക്കിടക്കുകയായിരുന്ന ഒരു നായയേയും ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് റോഡ് ഇടിഞ്ഞു താഴുകയും ബൈക്കുകളും നായയും ഗര്‍ത്തത്തിലേക്കു വീഴുകയുമായിരുന്നു. വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അപകടക്കുഴികളാകുന്ന പാതകള്‍ക്കേതിരേ വിമര്‍ശനവുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here