ഭരണപക്ഷം മിണ്ടാതിരിക്കണം, മര്യാദ കാണിക്കണം: പൊട്ടിത്തെറിച്ച് സ്പീക്കര്‍ എ.എൻ.ഷംസീർ

0
416

ഭരണപക്ഷത്തോട് സ്വരം കടുപ്പിച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുമ്പോള്‍ മിണ്ടാതിരിക്കണമെന്ന് ഭരണപക്ഷ അംഗങ്ങളോട് സ്്പീക്കര്‍ നിര്‍ദേശിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയതോടെ അവരെ വിമര്‍ശിക്കാനും സ്പീക്കര്‍ തയാറായി. നിശിത വിമര്‍ശനവും പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയ നോട്ടിസിനെ നേരിട്ടപ്പോള്‍ പ്രതിപക്ഷ അംഗങ്ങള്‍ വലിയ ഒച്ചപ്പാടൊന്നുമില്ലാതെ അത് കേട്ടിരുന്നു.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വിമര്‍ശനം കടുപ്പിച്ചപ്പോള്‍ പതിവുപോലെ ഭരണപക്ഷം പ്രസംഗം തടസ്സപ്പെടുത്താനും തുടങ്ങി. ഭരണപക്ഷം എഴുന്നേറ്റ് വന്‍ബഹളം സൃഷ്ടിച്ചു. ആവര്‍ത്തിച്ച് പറഞ്ഞിട്ടും ബഹളം അടങ്ങാതായപ്പോള്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പൊട്ടിതെറിച്ചു. പറയാനുള്ളത് പറഞ്ഞേ പോകൂ എന്ന് പ്രതിപക്ഷ നേതാവ്. ഷൗട്ടിംങ് ബ്രിഗേഡിനെ ഉണ്ടാക്കി ആക്രമിക്കാമെന്ന് കരുതേണ്ടെന്നായി പ്രതിപക്ഷം, നടുത്തളത്തിലടക്കം ബഹളം കത്തിക്കേറിയപ്പോള്‍ പല ബഹളങ്ങള്‍ക്കും നേരത്തെ മുന്നില്‍നിന്നിട്ടുള്ള എ.എന്‍.ഷംസീര്‍ സ്പീക്കറിടെ ഗൗരവം വിടാതെ മൗനമായി ഇരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here