Thursday, January 23, 2025
Home Latest news കർണാടക വനപാലകരുടെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ സംഘര്‍ഷത്തിന് അയവ്

കർണാടക വനപാലകരുടെ വെടിയേറ്റ് തമിഴ്നാട് സ്വദേശി മരിച്ച സംഭവത്തിൽ സംഘര്‍ഷത്തിന് അയവ്

0
172

മേട്ടൂർ: കർണാടകയിലെ അടിപ്പാലാറിൽ തമിഴ്നാട് സ്വദേശി കർണാടക വനപാലകരുടെ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് കർണാടക – തമിഴ്നനാട് അതിർത്തിയിൽ നിലനിന്ന സംഘർഷത്തിന് അയവ്. മേട്ടൂർ കൊളത്തൂർ സ്വദേശി രാജയാണ് മരിച്ചത്. കൊട്ടവഞ്ചിയിൽ മീൻ പിടിച്ചുകൊണ്ടിരുന്ന തൊഴിലാളിയെ വനം വകുപ്പ് വാർഡൻമാർ വെടിവയ്ക്കുകയായിരുന്നു എന്ന് ആരോപിച്ചാണ് നാട്ടുകാർ ഇന്നലെ അതിർത്തിയിൽ സംഘടിച്ചത്. അതേസമയം കാട്ടിൽ അതിക്രമിച്ച് കയറി വേട്ടയാടിയ സംഘത്തിന് നേരെയാണ് നിറയൊഴിച്ചതെന്നാണ് കർണാടക വനപാലകരുടെ വാദം. സംഘർഷത്തെ തുടർന്ന് മേട്ടൂർ ഭാഗത്ത് അന്തർ സംസ്ഥാന വാഹന ഗതാഗതം ഏറെ നേരം നിർത്തിവച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here