കോഹ്‌ലിയുടെ റെക്കോർഡ് മറികടന്ന് ഷമി,കോഹ്ലി ഇനി അതിനായി ഷമിയോട് മത്സരിക്കണം

0
454

കോഹ്ലി എന്ന ബാറ്റ്സ്മാന്റെ ക്ലാസ്സിനെ ആരും ചോദ്യം ചെയ്യില്ല. അയാൾ കളിക്കുന്ന ചില ഷോട്ടുകൾ അയാളേക്കാൾ അഴകിൽ കളിക്കാൻ ഈ ലോകത്ത് മറ്റാർക്കും സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. സിക്സുകൾ നേടുന്നതിൽ പോലും അയാളിൽ ആ ക്ലാസ്സുണ്ട്. ഗ്രൗണ്ടിന്റെ നാലുപാടും യദേഷ്ടം സിക്‌സും ഫോറം അടിക്കുന്ന രീതി കോഹ്‌ലിക്ക് ഇല്ല.

അതിനാൽ തന്നെ കോഹ്ലി സിക്സറുകളുടെ എന്നതിന്റെ കാര്യത്തിൽ വളരെ പുറകിലാണ് താരതമ്യം ചെയ്യുമ്പോൾ, പ്രത്യേകിച്ച് ടെസ്റ്റിൽ. ഫാസ്റ്റ് ബോളർ ഷമി അതിനാൽ തന്നെ കോഹ്‌ലിയുടെ ഒരു റെക്കോർഡ് ഇപ്പോൾ തകർത്തിരിക്കുകയാണ്. കോഹ്‍ലിയെക്കാൾ സിക്‌സറുകൾ നിലവിൽ ഷമിക്കുണ്ട് എന്നതാണ് അത്.

കോഹ്ലി 178 ടെസ്റ്റ് ഇന്നിങ്സിൽ 24 സിഗറുകൾ ഉള്ളപ്പോൾ ഷമിക്ക് 85 ടെസ്റ്റ് ഇന്നിങ്സിൽ നിന്നായി 25 സിക്‌സറുകൾ ഉണ്ട്. ഒരു കാലത്തും ഇതേ വന്നു ഇതേ പോയി എന്ന രീതിയിൽ ഉണ്ടായിരുന്ന ഇന്ത്യൻ വാലറ്റം രീതി ഇപ്പോൾ മാറിയിരിക്കുന്നു എന്നതിന്റെ തെളിവായിരുന്നു ഇന്നത്തെ ഷമിയുടെ ഇന്നിംഗ്സ്, മുമ്പ് ഇംഗ്ലണ്ടിനെതിനെയും ഷമി സമാനമായ ഇന്നിംഗ്സ് കളിച്ചിരുന്നു,

മത്സരത്തിന്റെ കാര്യത്തിലേക്ക് വന്നാൽ സ്പിന്നിനെ നല്ല രീതിയിൽ പിന്തുണക്കുന്ന നാഗ്പൂർ പിച്ചിൽ രോഹിത് നേടിയ മികച്ച സെഞ്ചുറിയുടെയും ജഡേജയുടെയും അക്‌സർ പട്ടേലിന്റെയും അർദ്ധ സെഞ്ചുറിയുടെയും മികവിൽ ഇന്ത്യ ആഗ്രഹിച്ചതിലും വലിയ ലീഡിലേക്ക് ടീം എത്തിയിരിക്കുകയാണ്. രാവിലത്തെ സെക്ഷൻ ആരംഭിച്ചതിന് ശേഷം ജഡേജയെ വേഗം നഷ്ടമായെങ്കിലും ക്രീസിൽ ഉറച്ച അക്‌സർ- മുഹമ്മദ് ഷമി ജോഡി മുൻനിര ബാറ്റ്‌സ്മാൻമാരെ പോലെ കളിച്ചാണ് ഓസ്‌ട്രേലിയയെ ബുദ്ധിമുട്ടിച്ചത്. ഇതിൽ ഷമിയുടെ ഇന്നിംഗ്സ് എടുത്ത് പറയേണ്ടതാണ്. 37 റൺസെടുത്ത ഇന്നിങ്സിൽ ഷമി സ്പിന്നറുമാരെ തകർത്തെറിഞ്ഞു. അക്സറാകട്ടെ മികച്ച ബാറ്റിംഗ് കാഴ്ചവെക്കുകയും ചെയ്തു. അക്‌സർ 84 റൺസ് നേടി, ഇന്ത്യക്ക് നിലവിൽ 223 റൺസിന്റെ ലീഡുണ്ട്. എന്തായാലും ഈ ലക്‌ഷ്യം മറികടക്കാൻ ഓസ്ട്രേലിയ ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്.

LEAVE A REPLY

Please enter your comment!
Please enter your name here