ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനിടെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു

0
206

തലപ്പാടി: ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി യുവതി മരിച്ചു. കര്‍ണാടക ബണ്ടുവാല ഇടിഗുദൂല്‍ ഹൗസിലെ മാലിങ്കയുടേയും സുനന്ദയുടേയും മകള്‍ ജയശീല (24) ആണ് മരിച്ചത്. മഞ്ചേശ്വരം തൂമിനാടുവിലെ ബേക്കറിയില്‍ പലഹാരങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കഴുത്തില്‍ ഉണ്ടായിരുന്ന ചൂരിദാറിന്റെ ഷാള്‍ യന്ത്രത്തില്‍ കുടുങ്ങി ശ്വാസം മുട്ടിയാണ് ജയശീല മരിച്ചത്. തൂമിനാടുവിലെ രഞ്ജന്റെ ഭാര്യയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here