ഉംറ കര്‍മ്മം നിര്‍വ്വഹിക്കുന്നതിന് യാതൊരു പരിധിയും ഇല്ലെന്ന് സൗദി അറേബ്യ

0
187

ജിദ്ദ: വിദേശ മുസ്‌ലിംങ്ങള്‍ക്ക് മക്കയിലെത്തി ഉംറ കര്‍മ്മം നിര്‍വ്വഹിക്കുവാന്‍ യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. സന്ദര്‍ശന, ടൂറിസ, തൊഴില്‍ വിസകളില്‍ സൗദിയിലെത്തിയവര്‍ തിരികെ സൗദി വിട്ടുപോകുന്നതിന് ഏത് തരത്തിലുള്ള യാത്ര തിരഞ്ഞെടുക്കണമെന്ന പ്രത്യേക നിബന്ധനയിലെന്നും സൗദി ഹജജ്, ഉംറ മന്ത്രാലയം പറഞ്ഞു. വിമാനമാര്‍ഗമായലും കര മാര്‍ഗമായാലും കപ്പല്‍ മാര്‍ഗമായാലും അവരവര്‍ക്ക് ഇഷ്ടമുള്ള യാത്രാ സൗകര്യം തെരഞ്ഞെടുക്കാമെന്ന് മന്ത്രാലയം കൂടിചേര്‍ത്തു.

ലഭ്യമാകുന്ന തീയ്യതി അനുസരിച്ച് മക്കയിലെ ഹറമില്‍ വിവിധ വിസയിലുള്ളവര്‍ക്ക് ഉംറ കര്‍മ്മ നിര്‍വ്വഹിക്കുവാന്‍ സാധിക്കും. വ്യക്തിഗത, സന്ദര്‍ശന, ടൂറിസ്റ്റു വിസകളിലുള്ള മുസ്‌ലിംങ്ങള്‍ക്ക് മക്കയില്‍ ഉംറ കര്‍മ്മത്തിനും മദീനയില്‍ റൗദ ശെരിഫ് സന്ദര്‍ശനത്തിനും മുന്‍കൂട്ടി ബുക്ക് ചെയ്തശേഷം അനുവദിക്കുന്നുണ്ട്.

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്

ഈ അടുത്തിടെയാണ് സൗദി അധികൃതര്‍ 30 ദിവസം മുതല്‍ 90 വരെ ഉംറ കാലാവധി നീട്ടിയത്. അതോടൊപ്പം സ്വദേശികള്‍ക്ക് തങ്ങളുടെ വിദേശത്തുള്ള സുഹൃത്തുക്കളെ സൗദി സന്ദര്‍ശിക്കാനും ഉംറ നിര്‍വ്വഹിക്കുവാനും ക്ഷണിക്കുവാനുള്ള വിസയും അവസരവും അടുത്ത കാലത്തായി അധികൃതര്‍ ഒരുക്കിയിരുന്നു. കഴിഞ്ഞ മാസമാണ് സൗദി അറേബ്യ ഒരു സ്‌റ്റോപ്പ് ട്രാന്‍സിറ്റ് വിസ ആരംഭിച്ചത്. ഇതുവഴി യാത്രക്കാര്‍ക്ക് ഉംറ ചെയ്യുവാനും സൗദിയൊട്ടുക്കും വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനും അവസരമൊരുക്കി. നാല് ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് 90 ദിവസത്തെ സാധുതയാടുള്ളത്. ഹജജ് ആചാരങ്ങള്‍ ശാരീരികമായോ സാമ്പത്തികമായോ നിര്‍വ്വഹിക്കുവാന്‍ കഴിയാത്ത ദശലക്ഷക്കണക്കിന് മുസ്‌ലിംങ്ങള്‍ക്ക് സഹായകമാകുന്നതാണ് കുറഞ്ഞത് ഉംറ കര്‍മ്മമെങ്കിലും നിര്‍വ്വഹിക്കുവാനുള്ള അവസരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here