ഓടുന്ന ബൈക്കില്‍ ‘റൊമാൻസ്’; വീഡിയോ വൈറലായതോടെ ‘പണി’യായി….

0
345

നിത്യവും നാം സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ കാണാറുണ്ട്. ഇവയില്‍ വലിയൊരു വിഭാഗം വീഡിയോകളും ബോധപൂര്‍വം തന്നെ തയ്യാറാക്കുന്നതായിരിക്കും. എന്നാല്‍ ചില വീഡിയോകളാകട്ടെ, ആരെങ്കിലും തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന സംഭവവികാസങ്ങള്‍ മൊബൈല്‍ ക്യാമറയിലോ മറ്റോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് പിന്നീട് വൈറലായതായിരിക്കാം.

ഇത്തരത്തിലുള്ള വീഡിയോകളില്‍ നമുക്ക് ആസ്വദിക്കാവുന്ന തരത്തിലുള്ള ഉള്ളടക്കങ്ങളും അതുപോലെ തന്നെ നമ്മെ ചിന്തിപ്പിക്കുന്നതും പലതും ഓര്‍മ്മപ്പെടുത്തുകയോ പഠിപ്പിക്കുകയോ എല്ലാം ചെയ്യുന്നതുമായ ഉള്ളടക്കങ്ങളുമെല്ലാം വരാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോ നോക്കൂ. ഒരിക്കലും അനുകരിക്കരുതാത്തത് എന്ന അടിക്കുറിപ്പോടെയാണ് മിക്കവരും ഇത് പങ്കുവയ്ക്കുന്നത് തന്നെ. അത്രയും അപകടം നിറഞ്ഞ പ്രവര്‍ത്തിയാണ് ഒരു യുവാവും യുവതിയും ഇതില്‍ ചെയ്യുന്നതായി കാണുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലിരുന്ന് പരസ്പരം ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്യുകയാണ് കമിതാക്കളെന്ന് തോന്നിപ്പിക്കുന്ന യുവതിയും യുവാവും.യുവാവാണ് ബൈക്കോടിക്കുന്നത്. യുവതിയാകട്ടെ ഇദ്ദേഹത്തിന്‍റെ മുമ്പില്‍ ഇദ്ദേഹത്തിന് അഭിമുഖമായാണ് ഇരിക്കുന്നത് തന്നെ. ഇതുതന്നെ നിയമലംഘനവും അതുപോലെ അപകടം വിളിച്ചുവരുത്തുന്നതുമായി പ്രവര്‍ത്തിയാണ്.

ശേഷം തിരക്കുള്ള റോഡിലൂടെ പോയിക്കൊണ്ടിരിക്കെ ഉമ്മ വയ്ക്കുകയും കെട്ടിപ്പിടിക്കുകയുമെല്ലാം ചെയ്യുകയാണ്. ഇതനുസരിച്ച് യുവാവിന് ബൈക്കോടിക്കുന്നതില്‍ നിന്ന് ശ്രദ്ധ പാളുന്നതായും വീഡിയോയില്‍ വ്യക്തമായി കാണാം.

രാജസ്ഥാനിലെ അജ്മീറില്‍ നിന്നുള്ളതാണത്രേ ഈ കാഴ്ച. അതുവഴി പോയിക്കൊണ്ടിരുന്ന ആരോ ആണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വൈറലാവുകയായിരുന്നു.

വീഡിയോ വൈറലായതോടെ രാജസ്ഥാൻ പൊലീസ് അജ്മീര്‍ പൊലീസിനെ ട്വിറ്ററില്‍ ടാഗ് ചെയ്ത് വേണ്ട നടപടിയെടുക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് അജ്മീര്‍ പൊലീസ് ബൈക്ക് കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ യാത്ര ചെയ്തിരുന്ന യുവതിയെയും യുവാവിനെയും കുറിച്ച് പക്ഷേ പൊലീസ് സൂചനകളൊന്നും നല്‍കിയിട്ടില്ല. എങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഇവര്‍ പരസ്യമായി തന്നെ അറിയിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍ വേണ്ട നടപടിയെടുത്തില്ലെങ്കില്‍ അത് പിന്നീട് സമാനമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് ഇടയാക്കുമെന്ന് വീഡിയോ കണ്ടവരെല്ലാം കമന്‍റിലൂടെ അഭിപ്രായപ്പെടുന്നു. ഇവരുടെ ജീവൻ മാത്രമല്ല, റോഡിലൂടെ യാത്ര ചെയ്യുന്ന മറ്റുള്ളവരുടെ ജീവനും ഭീഷണിയുയര്‍ത്തുകയാണ് ഇവരെന്നും ധാരാളം പേര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here