സിപിഐഎം നേതാവ് ബിജെപിയിലേക്ക് ‘അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേ’; രാഹുൽ മാങ്കൂട്ടത്തിൽ

0
305

ത്രിപുരയിലെ സിപിഐഎം നേതാവും എം.എൽ.എയുമായ മുബാഷർ അലി ഇന്നലെയാണ് ബി.ജെ.പിയിൽ ചേർന്നത്. പിന്നാലെ ബി.ജെ.പി സ്ഥാനാർഥിയായി മുബാഷർ പത്രിക നൽകുകയും ചെയ്തു. ത്രിപുരയിൽ സിപിഐഎം നേതാവ് ബി.ജെ.പി സ്ഥാനാർഥിയായതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി.

”അവസാനം പോകുന്നവൻ ലൈറ്റും ഫാനും ഓഫാക്കണ്ട, ഉള്ളിൽ ആരുമില്ലെങ്കിലും ആപ്പീസിൽ വെട്ടവും അനക്കവുമൊക്കെ ഉണ്ടായിക്കോട്ടേന്ന്…”-രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, അലിയുടെ പത്രിക നടപടിക്രമങ്ങൾ പാലിച്ചുള്ളതാണെന്ന് പറഞ്ഞ് റിട്ടേണിങ് ഓഫീസർ പ്രദീപ് സർക്കാർ പരാതി തള്ളുകയായിരുന്നു.

മത്സരിക്കുന്നതിൽനിന്ന മുബാഷറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ചൊവ്വാഴ്ച കൈലാഷഹർ നിയമസഭാ റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിരുന്നു. പാർട്ടിയിൽനിന്നോ എം.എൽ.എ പദവിയോ രാജിവെക്കാത്തതിനാലാണ് പരാതി നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here