കാസർകോട് പൊലീസ് ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി, പൊലീസുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

0
197

കാസർകോട്: പൊലീസ് ജീപ്പ് കത്തി നശിച്ചു. കാസർകോട് വിദ്യാനഗർ പൊലീസ് സ്‌റ്റേഷനിലെ ജീപ്പാണ് പോസ്റ്റിൽ ഇടിച്ച് കത്തിയത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. അപകടത്തിൽ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥൻ ബിജുവിന് പരിക്കേറ്റു. ഇന്നലെ രാത്രി നൈറ്റ് പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്ഐ പ്രശാന്തും സംഘവുമാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ജീപ്പ് പൂർണ്ണമായും കത്തി നശിച്ചു. വിദ്യാനഗർ – പാറക്കട്ട റോഡിൽ ഫാമിലി കോടതിക്ക് സമീപമാണ് അപകടം നടന്നത്. യാത്രക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു എന്നാണ് വിവരം. ഇലക്ട്രിക് പോസ്റ്റ് ഇടിഞ്ഞ് വീഴാതിരുന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും ജീപ്പിനെ തീ പൂർണമായും വിഴുങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here