പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

0
215

കോഴിക്കോട്: പോക്‌സോ കേസില്‍ പ്രതിയായ റിട്ട.എസ്.ഐ ഇരയുടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. ഇരയുടെ വീടിന്റെ കാര്‍ പോര്‍ച്ചിലാണ് റിട്ട.എസ്.ഐ കെ.പി. ഉണ്ണിയെ ഇന്ന് പുലര്‍ച്ചെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വിരമിച്ച ശേഷം 2021-ലാണ് ഇയാള്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇയാള്‍ ജയിലിലായിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. കേസ് കെട്ടിചമച്ചതാണെന്ന് ഇയാള്‍ നേരത്തെ ആരോപിച്ചിരുന്നു. മരണത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here