സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെ​ട്രോളിയം ഉൽപന്നങ്ങൾ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി

0
161

ന്യൂഡൽഹി: സംസ്ഥാനങ്ങൾ അംഗീകരിച്ചാൽ പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടി പരിധിയിൽ കൊണ്ടു വരുമെന്ന് ധനമന്ത്രി നിർമ്മല സീതരാമൻ. പൊതു ചെലവുകൾ വർധിപ്പിക്കുന്നതിനാണ് കഴിഞ്ഞ നാല് വർഷവും കേന്ദ്രസർക്കാർ പ്രാധാന്യം നൽകിയതെന്നും ധനമന്ത്രി പറഞ്ഞു.

ഊർജ മേഖലയിലും പരിഷ്കാരങ്ങൾ കൊണ്ടുവരും. വൺ നേഷൻ വൺ റേഷൻ കാർഡ് പദ്ധതിക്കും സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും ധനമന്ത്രി പറഞ്ഞു. ഫെബ്രുവരി 18ന് ജി.എസ്.ടി കൗൺസിൽ യോഗം നടക്കാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

ഫെബ്രുവരി 18ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ സിമന്റിന്റെ നികുതി കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന് സൂചനകളും പുറത്ത് വരുന്നുണ്ട്. നിലവിൽ 28 ശതമാനം നികുതിയാണ് സിമന്റിന് ചുമത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here