പെട്രോൾ-ഡീസൽ വില ലിറ്ററിന് രണ്ട് രൂപ കൂടും; ജനത്തെ പിഴിഞ്ഞ് സർക്കാർ

0
202

തിരുവനന്തപുരം: ഇന്ധന വിലയും മദ്യ വിലയും വാഹന നികുതിയും വൈദ്യുതി തീരുവയും കൂട്ടിയതുൾപ്പെടെ നിർണായക പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ സംസ്ഥാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. സാധാരണക്കാരുടെ ജീവിത ചെലവ് ഉയര്‍ത്തുന്നതാണ് സംസ്ഥാന ബജറ്റ്. മദ്യത്തിനും ഇന്ധനത്തിനും സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ രണ്ടിനും വലി കൂടും എന്ന് ഉറപ്പായി.

പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് ലിറ്ററിന് രണ്ട് രൂപാ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ് ഏര്‍പ്പെടുത്തുമെന്നാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനം. ഇതിലൂടെ സാമൂഹ്യസുരക്ഷാ സീഡ് ഫണ്ടിലേയ്ക്ക് അധികമായി 750 കോടി രൂപയാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഉയരുന്ന ഇന്ധന വിലയ്ക്കൊപ്പം സുരക്ഷാ സെസ്സ് കൂടി ചേര്‍ന്നാല്‍ വീണ്ടും സാധരണക്കാരുടെ കീശ കാലിയാക്കും എന്ന് ഉറപ്പായി.

കൂടാതെ, വിദേശ മദ്യ വിലയും കൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലും
ഒരു സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തും. 400 കോടി രൂപയാണ് ഇതിലൂടെ സര്‍ക്കാര്‍ അധികമായി പ്രതീക്ഷിക്കുന്നത്. സംസ്ഥാന ബജറ്റില്‍ കെട്ടിട നികുതിയും പരിഷ്കരിച്ചു. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here