പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ്; സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ പരിശോധന, ഉത്തരവിട്ട് ഹൈക്കോടതി

0
167

കൊച്ചി: പെരിന്തൽ മണ്ഡലത്തിലെ സ്പെഷ്യൽ ബാലറ്റുകളിൽ കൃത്രിമം നടന്നോ എന്നറിയാൻ സംയുക്ത പരിശോധന നടത്താൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ സേഫ്  കസ്റ്റഡിയിലുള്ള  പോസ്റ്റൽ ബാലറ്റുകളാണ് ഹൈക്കോടതി റജിസ്ട്രാറുടെ സാന്നിധ്യത്തിൽ ഇരു സ്ഥാനാർത്ഥികളും അഭിഭാഷകരും പരിശോധിക്കുക.

അടുത്ത ബുധനാഴ്ച ഉച്ചയ്ക്ക് 1.30 നായിരിക്കും സംയുക്ത പരിശോധന. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള ബാലറ്റുകളിൽ കൃത്രിമം ഉണ്ടായോ എന്ന് നേരിട്ട് കണ്ട് പരിശോധിക്കാൻ അവസരണ വേണമെന്ന ഇടത് സ്ഥാനാർത്ഥിയുടെ ആവശ്യപ്രകാരണമാണ് കോടതി നടപടി. പോസ്റ്റൽ ബാലറ്റുകളുള്ള ഒരു പെട്ടി കാണാതായത് നേരത്തെ വിവാദമായിരുന്നു. അ‌ഞ്ചാം ടേബിളിൽ എണ്ണിയ 482 വോട്ടുകൾ ആണ് കാണാതായതെന്നായിരുന്നു സബ് കളക്ടറുടെ റിപ്പോർട്ട്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ വെറും  38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി നജീബ് കാന്തപുരം ജയിച്ചത്. അപാകതകള്‍ ചൂണ്ടിക്കാട്ടി 348 സ്പെഷ്യല്‍ തപാല്‍ വോട്ടുകള്‍ എണ്ണിയിരുന്നില്ല. ഉദ്യോഗസ്ഥൻ ബാലറ്റ് കവറിൽ ഒപ്പ് വെച്ചില്ല എന്ന കാരണത്താലാണ് എണ്ണാതിരുന്നത്. ഈ വോട്ടുകള്‍ അസാധുവാക്കിയതിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി കെപിഎം മുസ്തഫ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here