12 സെക്കന്‍റുകള്‍ക്കുള്ളില്‍ ഈ ചിത്രത്തില്‍ നിന്ന് ഒരു മൃഗത്തെ കണ്ടെത്താന്‍ കഴിയുമോ?

0
1108

കാഴ്ചയുടെ മിഥ്യാധാരണകളെ പരീക്ഷിക്കുന്ന നിരവധി കളികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കാറുണ്ട്. നമ്മുടെ മസ്തിഷ്ക്കത്തെ പരീക്ഷിക്കുന്ന ഇത്തരം ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ ആളുകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ഇതുപോലൊരു ചിത്രം സാമൂഹിക മാധ്യമത്തില്‍ തരംഗമായി. വെളുത്ത പ്രതലത്തില്‍ ലംബമായി വരച്ച കറുത്ത വരകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ കറുത്ത വരകള്‍ക്ക് പിന്നിലായി ഒരു മൃഗം മറഞ്ഞിരിക്കുന്നെന്നും അതിനെ 12 സെക്കന്‍റുകള്‍ക്കിളില്‍ കണ്ട് പിടിക്കാന്‍ പറ്റുമോയെന്നതായിരുന്നു മത്സരം.

വെളുപ്പും കറുപ്പും നിറഞ്ഞ വരകള്‍ നമ്മുടെ മസ്തിഷ്ക്കത്തെ ഏറെ അസ്വസ്ഥമാക്കും. എന്നാല്‍, ഈ മിഥ്യാധാരണകൾക്കിടയിലും നമ്മുടെ മസ്തിഷ്കം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ചില ഉൾക്കാഴ്ച നൽകാൻ ഇത്തരം കളികള്‍ സഹായിക്കുന്നു. നിറങ്ങളുടെയും പാറ്റേണുകളുടെയും പ്രത്യേക കോമ്പിനേഷനുകൾ യഥാർത്ഥത്തിൽ അവിടെ ഉണ്ടാകാനിടയുള്ളതോ അല്ലാത്തതോ ആയ എന്തെങ്കിലും ദൃശ്യപരമായി മനസ്സിലാക്കാൻ നമ്മുടെ തലച്ചോറിനെ നിര്‍ബന്ധിച്ച് കൊണ്ടിരിക്കും. എന്നാല്‍ 12 സെക്കന്‍റിനുള്ളില്‍ പലര്‍ക്കും ഈ ചിത്രത്തില്‍ നിന്ന് ഒരു മൃഗത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.  നിങ്ങള്‍ക്ക് അതിന് സാധിക്കുമെങ്കില്‍ നിങ്ങളുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. എന്നാല്‍, കുറച്ചേറെ നേരമെടുത്ത് ചിത്രത്തിലേക്ക് തന്നെ ശ്രദ്ധപതിപ്പിക്കുകയാണെങ്കില്‍ ചില രൂപങ്ങള്‍ തെളിഞ്ഞ് വരുന്നതും കാണാം. ഇത്തരത്തിലുള്ള കാഴ്ച രൂപപ്പെടുന്നത് മസ്തിഷ്കം സൃഷ്ടിക്കുന്ന മിഥ്യാധരണയിലൂടെയാണ്.

സാധാരണയായി ഇത്തരം ചിത്രങ്ങളില്‍ നിരവധി മൃഗങ്ങള്‍ക്കിടയിലുള്ള ഒരു വ്യത്യസ്തമായ മൃഗത്തെ കണ്ടെത്തുന്നതോ അല്ലെങ്കില്‍ അതിന് സമാനമായതോ ആയ ചിത്രങ്ങളായിരിക്കും. ഏതാണ്ട് സമാനമായ ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തമായൊരു ചിത്രത്തെ കണ്ടെത്താന്‍ നമ്മുടെ കഴ്ചകള്‍ക്ക് ഏറെ ശ്രദ്ധയാവശ്യമാണ്. അത് തന്നെ ഓരോ വ്യക്തിയുടെയും നിരീക്ഷണ പാടവത്തെ അനുസരിച്ചായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…

പുരാതന കാലത്ത്, ഇത്തരം ഭ്രമിപ്പിക്കുന്ന കാഴ്ചകള്‍ മന്ത്രവാദമോ ഭൂതങ്ങളോ ദുരാത്മാക്കളോ ആണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. നമ്മുടെ മസ്തിഷ്കത്തിന് ലഭിക്കുന്ന ഒന്നിലധികം സന്ദേശങ്ങളില്‍ നിന്ന് ഒരു നിശ്ചിത ധാരണയിലേക്ക് എത്തിചേരുമ്പോള്‍ സംഭവിക്കുന്ന വിഭ്രമാത്മകതയാണ് ഇത്തരം മിഥ്യാധാരണകളെ സങ്കീര്‍ണ്ണമാക്കുന്നത്. ത്രികോണങ്ങൾ, ചതുരങ്ങൾ, വൃത്തങ്ങൾ, ദീർഘചതുരങ്ങൾ തുടങ്ങിയ ചില ആകൃതികളുടെ സഹായത്തോടെയാണ് പലപ്പോഴും ഇത്തരത്തില്‍ മിഥ്യാധാരണകള്‍ സൃഷ്ടിക്കപ്പെടുന്നത്. ഒന്നിലധികം രൂപങ്ങള്‍ ഒരുസമയത്ത് തലച്ചോറില്‍ അപ്രഗ്രഥിക്കപ്പെടുന്നതിന്‍റെ ഫലമായാണ് ഇത്തരത്തില്‍ കാഴ്ചയുടെ മിഥ്യാധാരണകള്‍ രൂപപ്പെടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here