ഓരോ നിമിഷവും വിലപ്പെട്ടത്, ഇടപെടണം; മുഖ്യമന്ത്രിക്കയച്ച കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ ബന്ധുക്കള്‍

0
196

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്കയച്ച കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ ദിവസവും വഷളായി വരികയാണെന്നും അതിനാല്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ഉമ്മന്‍ചാണ്ടിക്ക് ബെംഗളൂരുവില്‍ തുടര്‍ ചികിത്സ നല്‍കി. എന്നാല്‍, വീണ്ടും ബെംഗളൂരുവില്‍ എത്തിക്കണമെന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ല എന്ന് സഹോദരന്‍ അലക്‌സ് വി ചാണ്ടിയും ബന്ധുക്കളും അയച്ച കത്തില്‍ ആരോപിക്കുന്നു. ഫെബ്രുവരി മൂന്നിനാണ് കത്തയച്ചത്. ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില ഓരോ നിമിഷവും വഷളാകുകയാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണ്. സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണം. മുന്‍ മുഖ്യമന്ത്രിയായ സമുന്നത നേതാവിന് ചികിത്സ നിഷേധിക്കപ്പെടുന്നത് സംസ്ഥാനത്തിനുതന്നെ അപമാനകരമാണ്.

മെഡിക്കല്‍ ബോര്‍ഡ് രൂപവത്കരിച്ച് അദ്ദേഹത്തിന് ചികിത്സ നല്‍കണമെന്നും സഹോദരനും ബന്ധുക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പകര്‍പ്പ് ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here