പോപ്പുലർ ഫ്രണ്ട് നിരോധനം; അന്വേഷണം എസ്‌ഡിപിഐയിലേക്കും; ജനറൽ സെക്രട്ടറിയെ എൻഐഎ ചോദ്യം ചെയ്യുന്നു

0
401

പോപ്പുലർ ഫ്രണ്ട് നിരോധനം അന്വേഷണം എസ്‌ഡിപിഐയിലേക്ക്. എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനെ എൻഐഎ ചോദ്യം ചെയ്യുന്നു. തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയുന്നത്.

ഇന്ന് രാവിലെ 10 മണിക്കാണ് എസ്‌ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറകയ്ക്കലിനോട് എൻഐഎ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെടത്. ചോദ്യം ചെയ്യൽ ഇപ്പോൾ പുരോഗമിക്കുകയാണ്.

എസ്‌ഡിപിഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് തൃശൂരിൽ പിടിയിലായ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ഉസ്‌മാനാണ്. അതിനാൽ തന്നെ ഉസ്മാനും റോയ് അറയ്ക്കലും തമ്മിൽ അടുത്ത ബന്ധമുണ്ട് എന്ന തരത്തിൽ എൻഐഎ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവര ശേഖരണത്തിന് എൻഐഎ ഇപ്പോൾ റോയ് അറയ്ക്കലിനെ ചോദ്യം ചെയ്യുന്നത്.

പോപ്പുലർ ഫ്രണ്ടിൽ നിന്നും എസ്‌ഡിപിഐയിലേക്ക് എത്തിയ ആളുകളെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഐഎ നീക്കം. നേരത്തെ എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായെലിനെ കൊച്ചിയിൽ എൻഐഎ ചോദ്യം ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here