നവദമ്പതികൾ വിവാഹാഘോഷത്തിനിടെ മരിച്ച നിലയിൽ; വധുവിന്റെ കരച്ചിൽ കേട്ടിരുന്നെന്ന് വരന്റെ അമ്മ

0
376

റായ്പൂർ: വിവാഹ  റിസപ്ഷന് തൊട്ടുമുമ്പ് വധുവിനെയും വരനെയും വീട്ടിൽ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്​ഗഡിലെ റായ്പൂരിലാണ് സംഭവം. ഇരുവരും തമ്മിൽ വഴക്കുണ്ടായെന്നും വരൻ വധുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നുമാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അസ്ലം (24) കങ്കാഷ ബാനു (22) എന്നിവരുടെ വിവാഹം ഞായറാഴ്ചയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് റിസപ്ഷൻ ഒരുക്കിയിരുന്നത്. ഇതിനായി തയ്യാറെടുപ്പിലായിരുന്നു മുറിക്കുള്ളിൽ  ഇരുവരും. വധുവിന്റെ കരച്ചിൽ  കേട്ടാണ് വരന്റെ അമ്മ അവിടേക്ക് ഓടിയെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുറേ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ജനലിലൂടെ നോക്കി. അപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച നിലയിൽ നിലത്ത് കിടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

ഇരുവരുടെയും ശരീരത്തിൽ നിരവധി മുറിവേറ്റ പാടുകളുണ്ടായിരുന്നു. മുറിവേൽപ്പിക്കാൻ ഉപയോ​ഗിച്ച ആയുധം പൊലീസ് മുറിയിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞ‍ു.

LEAVE A REPLY

Please enter your comment!
Please enter your name here