മുഖ്യൻ വരുന്നു..! കണ്ണൂരിലും കരുതൽ തടങ്കൽ, യൂത്ത് ലീഗ് പ്രവർത്തകൻ കസ്റ്റഡിയിൽ

0
237

മട്ടന്നൂർ: മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കണ്ണൂരിലും കരുതൽ തടങ്കൽ നടപടി. യൂത്ത് ലീഗ് പ്രവർത്തകൻ ഷബീർ എടയന്നൂരിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കീഴല്ലൂർ പഞ്ചായത്ത് മെമ്പറാണ് ഷബീർ.

ഇന്ന് ഉച്ചകഴിഞ്ഞാണ് മുഖ്യമന്ത്രി മട്ടന്നൂർ വിമാനത്താവളത്തിൽ എത്തുക. വൈകുന്നേരം കണ്ണൂരിൽ ആരോഗ്യവകുപ്പിന്‍റെ പരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാലക്കാട് തൃത്താലയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയാണ് ചാലിശേരി പോലീസ് ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. ഇനിയും കൂടുതല്‍ പേരെ കരുതല്‍ തടങ്കലിലാക്കുമെന്നാണ് സൂചന. ഇതിനിടെ, ചാലിശേരിയിലെത്തിയ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here