ലീഗ് കൗൺസിലിൽ കയ്യാങ്കളി; വോട്ട് ചെയ്യാനെത്തിയവരെ അടിച്ചോടിച്ചെന്ന് ആക്ഷേപം

0
232

കോഴിക്കോട്: മുസ്‌ലിം ലീഗ് വേളം പഞ്ചായത്ത് കൗൺസിൽ തെരഞ്ഞെടുപ്പിനിടെ കയ്യാങ്കളി. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ഒരു വിഭാഗം ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയ കൗൺസിലർമാരെ അടിച്ചോടിച്ചെന്നും പരാതിയുണ്ട്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

ശാഖാ തലത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് കൗൺസിലിൽ പങ്കെടുക്കേണ്ടത്. 150 ഓളം പ്രതിനിധികളാണ് കണക്ക് പ്രകാരം കൗൺസിലിനെത്തേണ്ടത്. എന്നാൽ 80 പേർ മാത്രമാണ് വോട്ട് ചെയ്യാനെത്തിയത്. ബാക്കിയുള്ളവരെ ഒരു വിഭാഗം കൗൺസിലിൽ പങ്കെടുക്കാൻ അനുവദിച്ചില്ലെന്നും റിട്ടേണിങ് ഓഫീസർ പക്ഷപാതപരമായി പെരുമാറിയെന്നുമാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here