സൗദിക്ക് പുറത്തുനിന്ന് ഇത്തവണ 20 ലക്ഷത്തിലധികം ഹജ്ജ് തീർഥാടകരെത്തുമെന്ന് മന്ത്രി

0
146

റിയാദ്: ഈ വർഷം സൗദി അറേബ്യക്ക് പുറത്തുനിന്ന് 20 ലക്ഷത്തിലധികം തീർഥാടകർ ഹജ്ജിനെത്തും. ഇറാഖിൽനിന്ന് 33,690 പേരുണ്ടാകും. ഇറാഖ് സന്ദർശന വേളയിൽ ഇറാഖി ഹജ്ജ്, ഉംറ തീർഥാടകർക്ക് ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൊവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയ ഹജ്ജായിരിക്കും ഇത്തവണത്തേത്. പ്രായപരിധിയുണ്ടാവില്ല. കോവിഡിന് മുമ്പുണ്ടായിരുന്ന തീർഥാടകരുടെ എണ്ണത്തിലേക്ക് ഹജ്ജ് ഈ വർഷം തിരിച്ചെത്തുമെന്ന സന്തോഷവാർത്ത ലോകത്തെ അറിയിക്കകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നത് സൗദി അറേബ്യ തുടരും.

ഹജ്ജ് തീർഥാടകരുടെ ഇൻഷുറൻസ് തുക 73 ശതമാനവും ഉംറ തീർഥാടകരുടേത് 63 ശതമാനവും കുറച്ചതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. സൗദി വിമാനങ്ങൾ വഴിയുള്ള സൗജന്യ ട്രാൻസിറ്റ് വിസ പോലെ മക്കയിലേക്കും മദീനയിലേക്കും പ്രവേശിക്കാനും ഉംറ നിർവഹിക്കാനുള്ള വരവ് സുഗമമാക്കുന്നതിന് നിരവധി സൗകര്യങ്ങൾ അടുത്തിടെ നടപ്പാക്കിയിട്ടുണ്ട്. നാല് ദിവസത്തേക്ക് രാജ്യത്ത് പ്രവേശിക്കാനും ഉംറ നിർവഹിക്കാനും ട്രാൻസിറ്റ് വിസയിലൂടെ കഴിയുമെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here