പാസ്പോർട്ട് വെരിഫിക്കേഷന് ഇനി അഞ്ച് ദിവസം മതി; വരുന്നൂ ‘m Passport പോലീസ് ആപ്പ്’

0
215

പാസ്‌പോർട്ട് ഇഷ്യൂ ചെയ്യുന്നതിന് മുന്നോടിയായി നടക്കുന്ന പോലീസ് വെരിഫിക്കേഷൻ പ്രക്രിയ എളുപ്പമാക്കാനായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് പുറത്തിറക്കി. ‘m Passport പോലീസ് ആപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ആപ്പാണ് പുറത്തിറക്കി. ഇതോടെ പാസ്പോർട്ട് വെരിഫിക്കേഷൻ അഞ്ച് ദിവസത്തിനകം പൂർത്തിയാക്കാനാകും. 15 ദിവസമാണ് ഇപ്പോൾ വെരിഫിക്കേഷനായി വേണ്ടിയിരുന്നത്.

ആപ്പ് വരുന്നതോടെ പാസ്‌പോർട്ട് ഇഷ്യു ടൈംലൈൻ പത്ത് ദിവസമായി കുറയുമെന്നും ഡൽഹി റീജിയണൽ പാസ്‌പോർട്ട് ഓഫീസർ അഭിഷേക് ദുബെയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. പലീസ് വെരിഫിക്കേഷൻ, റിപ്പോർട്ട് നൽകൽ തുടങ്ങിയ എല്ലാ ജോലികളും ഇനി ആപ്പ് വഴിയായിരിക്കും നടത്തുക. പുതിയ മാർഗം നടപ്പിലാക്കുന്നതോടെ പാസ്പോർട്ട് പ്രക്രിയകൾ കടലാസ് രഹിതമാക്കി എല്ലാം ആപ്പ് വഴി സാധ്യമാക്കുമെന്ന് റീജിയണൽ പാസ്‌പോർട്ട് ഓഫീസർ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത് “പാസ്‌പോർട്ടുകളുടെ വേഗത്തിലുള്ള പരിശോധനയ്ക്കായി പാസ്‌പോർട്ട് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചു. ഡിജിറ്റൽ വെരിഫിക്കേഷനിലൂടെ സമയം ലാഭിക്കാനാകും പോലീസ് അന്വേഷണത്തിൽ സുതാര്യത കൊണ്ടുവരാനും സാധിക്കും “, അമിത് ഷാ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here