സി.ഐ.സിയിൽ കൂട്ട രാജി; അധ്യാപകർ അടക്കം 118 പേർ രാജിവെക്കുമെന്ന് ഹകീം ഫൈസി

0
189

മലപ്പുറം: ഹകീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതിന് പിന്നാലെ സി.ഐ.സിയിൽ കൂട്ടരാജി. അധ്യാപകരടക്കം 118 പേർ രാജിവെക്കുമെന്ന് ഹകീം ഫൈസി വാർത്താസമ്മേളനത്തിൽ അറിയിച്ചു. നിലവിൽ വാഫി കോഴ്‌സ് ചെയ്യുന്ന വിദ്യാർഥികളെ അനാഥമാക്കുന്ന രീതിയുണ്ടാവില്ല. പകരം സംവിധാനമുണ്ടാവുന്നത് വരെ സ്ഥാനത്ത് തുടരും. വിദ്യാർഥികളും രക്ഷിതാക്കളും അടങ്ങുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. അവർക്കുണ്ടാവുന്ന പ്രതിസന്ധിയെ എങ്ങനെ മറികടക്കുമെന്ന് ചിന്തിക്കേണ്ടത് പണ്ഡിത സഭയാണ്. സാദിഖലി തങ്ങൾ സി.ഐ.സി ജനറൽ ബോഡി വിളിച്ച് പ്രശ്ങ്ങൾ ചർച്ച ചെയ്യുമെന്നാണ് കരുതുന്നതെന്നും ഹകീം ഫൈസി പറഞ്ഞു.

സി.ഐ.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് സാദിഖലി തങ്ങൾക്ക് കൊടുത്തയച്ചെന്ന് ഹകീം ഫൈസി അറിയിച്ചു. യഥാർഥത്തിൽ രാജി നൽകേണ്ടത് സി.ഐ.സി ജനറൽ ബോഡിക്കാണ്. സാദിഖലി തങ്ങൾ ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ് രാജി നൽകിയത്. സി.ഐ.സി ജനറൽ ബോഡി വിളിച്ച് കത്ത് ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സമസ്തയിലെ ഒരു വിഭാഗം അനാവശ്യമായി അസ്വസ്ഥതകൾ സൃഷ്ടിക്കുകയാണ്. തന്റെ രാജിയിൽ വേദനിക്കുന്ന വലിയൊരു വിഭാഗമുണ്ട്. സി.ഐ.സി ഒരു കുടുംബമാണ്. അതിൽ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരുമുണ്ട്. അവരെ അനാഥമാക്കി പോകുന്നത് സമൂഹത്തോടുള്ള അനീതിയാണ്. സമസ്തയുടെ ആദർശമാണ് ഞങ്ങൾ സ്വീകരിക്കുന്നത്. അതിൽനിന്ന് പുറത്താക്കാൻ ആർക്കും കഴിയില്ല. ആദർശത്തിൽ ഉറച്ചുനിന്ന് പ്രവർത്തനശൈലിയിൽ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. പുതിയ മാറ്റങ്ങളെ വ്യതിയാനമായി ചിലർ കണക്കാക്കുയാണെന്നും ഹകീം ഫൈസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here