നാനോ കാറുമായി കൂട്ടിയിടിച്ച ഥാർ തലകീഴായി മറിഞ്ഞു; കുഞ്ഞൻ കാറിന് ചെറിയ ‘പൊട്ടലുകൾ’ മാത്രം! അമ്പരപ്പ്

0
233

നാനോ കാറുമായി കൂട്ടിയിടിച്ച ഥാർ തലകീഴായി മറിഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടേറിയ ചർച്ചാ വിഷയം. ഛത്തീസ്ഗഢ് ദുർഗ് ജില്ലയിലെ പദ്മനാഭ്പൂരിലുള്ള മിനി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്. അപകടത്തിൽ നാനോ കാറിന് മുൻഭാഗത്ത് നേരിയ തകരാർ മാത്രമാണ് സംഭവിച്ചതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്.

അപകടത്തിൽ ആർക്കും പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയാണ് പദ്മനാപൂർ മിനി സ്റ്റേഡിയത്തിന് സമീപം ഇരു കാറുകളും തമ്മിൽ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തെ തുടർന്നാണ് ഥാർ തലകീഴായി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് ടൗൺ ഇൻസ്‌പെക്ടർ രാജീവ് തിവാരി അറിയിച്ചു.

നിരവധിപ്പേർ ഇരു കാറുകളുടെ സുരക്ഷ സംബന്ധിച്ച ചർച്ചകളുമായി രംഗത്തെത്തി. ഇത്രയും ഭാരവും വില കൂടിയതുമായ ഥാറുമായി കൂട്ടിയിടിച്ചിട്ടും നാനോ കാറിന് കാര്യമായ തകരാർ സംഭവിക്കാത്തതിൽ പലരെയും അത്ഭുതപ്പെടുത്തുന്നുണ്ട്. ഏതായാലും ഇതുസംബന്ധിച്ച ചിത്രങ്ങൾക്കും വീഡിയോയ്ക്കും വലിയതോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here