യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമം, സിസിടിവി കുടുക്കി, രണ്ട് പേര്‍ പിടിയിൽ

0
284

ബെംഗളുരു : കർണാടകയിലെ ഉഡുപ്പിയിൽ യുവാവിന്‍റെ മൃതദേഹം നടുറോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര കന്നഡ സ്വദേശിയായ ഹനുമന്തയ്യയാണ് മരിച്ചത്. പച്ചക്കറി വിൽപ്പനയ്ക്കായി ഉഡുപ്പി മാർക്കറ്റിലെത്തിയതായിരുന്നു ഹനുമന്തയ്യയും രണ്ട് സുഹൃത്തുക്കളും.

മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം

വണ്ടിയിൽ കിടന്നുറങ്ങിയ ഹനുമന്തയ്യ രാവിലെ എഴുന്നേറ്റില്ലെന്നും മരിച്ച നിലയിലായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ നൽകിയ മൊഴി. ഇതേത്തുടർന്ന് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാതെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഭയം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു. എന്നാൽ പൊലീസ് ഈ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല. സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ഉഡുപ്പി പൊലീസ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here