ദൂരെ നിന്നും ചുംബിക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ചൈനീസ് സർവകലാശാല, വന്‍വരവേല്‍പ്

0
347

ബീജിങ്: കമിതാക്കൾക്ക് ദൂരെനിന്നും ചുംബനം സാധ്യമാകുന്ന സാങ്കേതിക വിദ്യ കണ്ടെത്തിയതായി ചൈനീസ് സർവകലാശാല. സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വൈറലായി. സിഎൻഎൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കണ്ടുപിടുത്തത്തിന് ചാങ്‌സോ വൊക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്കാട്രോണിക് ടെക്‌നോളജി പേറ്റന്റ് നേടിയിട്ടുണ്ട്. വിദൂരത്തുള്ള ദമ്പതികൾക്ക് യഥാർഥ ശാരീരിക അടുപ്പം അനുഭവിക്കാൻ സഹായിക്കുന്നതാണെന്നാണ് അവകാശ വാദം.

സിലിക്കൺ ചുണ്ടുകളോടുകൂടിയാണ് ചുംബന ഉപകരണം നിർമിച്ചിരിക്കുന്നത്. പ്രഷർ സെൻസറുകളും ആക്യുവേറ്ററുകളും കൊണ്ട് സജ്ജീകരിച്ചിരിക്കുതിനാൽ ഉപയോ​ഗിക്കുന്നവരുടെ ചുണ്ടുകളുടെ മർദ്ദം, ചലനം, താപനില എന്നിവ അനുഭവിക്കുന്നിലൂടെ യഥാർഥ ചുംബനത്തിന്റെ പ്രതീതി നൽകാൻ കഴിയുമെന്ന് അവകാശപ്പെടുന്നു. പുറമെ, ഉപയോ​ഗിക്കന്നവരുടെ ശബ്ദവും പരസ്പരം കൈമാറാൻ കഴിയും. ഉപയോക്താക്കൾ മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഫോണിന്റെ ചാർജിംഗ് പോർട്ടിലേക്ക് ഉപകരണം പ്ലഗ് ചെയ്യണം. പങ്കാളിയുമായി ആപ്പ് പെയർ ചെയ്ത ശേഷം വീഡിയോ കോൾ ചെയ്ത് ചുംബനം കൈമാറാം.

തന്റെ യൂണിവേഴ്സിറ്റിയിൽ ഞാൻ എന്റെ കാമുകി വളരെ ദൂരെയായിരുന്നു. അതിനാൽ ഞങ്ങൾ പരസ്പരം ഫോണിലൂടെ മാത്രമേ ബന്ധപ്പെട്ടിരുന്നുള്ളൂ. അങ്ങനെയാണ് ഇത്തരമൊരു ഉപകരണത്തിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിച്ചതെന്ന് ചുംബന ഉപകരണം കണ്ടുപിടിച്ച ജിയാങ് സോംഗ്ലി ​ഗ്ലോബൽ ടൈംസിനോട് പറഞ്ഞു.

2019-ൽ പേറ്റന്റിന് അപേക്ഷിച്ചിരുന്നുവെങ്കിലും 2023 ജനുവരിയിലാണ് പേറ്റന്റ് ലഭിച്ചത്. ചൈനീസ് സോഷ്യൽ മീഡിയയായ വെയ്‌ബോയിൽ ഉപകരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ, ചിലർ ഉപകരണം അശ്ലീലമാണെന്ന് വാദിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് ഇത് വാങ്ങാനും ഉപയോഗിക്കാനും കഴിയുമെന്നും ചിലർ ആശങ്ക പ്രകടിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here