പളളിയിൽ നിസ്‌കരിക്കാനെത്തിയ സി പി എം നേതാവിനെ മർദ്ദിച്ച എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

0
151

അമ്പലപ്പുഴ: പളളിയിൽ നിസ്‌കരിക്കാനെത്തിയ സി.പി.എം പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ എസ്.ഡി.പി.ഐ നേതാവ് നന്ദികാട് സുധീർ (സുധീർ പുന്നപ്ര), അഞ്ചിൽ ഷഫീർ എന്നിവരെ പുന്നപ്ര പൊലീസ് പിടികൂടി.

സി.പി.എം ജെ.ബി.എസ് ബ്രാഞ്ച് അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജിക്കാണ് (43) മർദ്ദനമേറ്റത്. പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് 7 ഓടെ പുന്നപ്ര പറവൂർ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു അക്രമം.

ഏതാനും മാസം മുമ്പ് അധികാരത്തിലെത്തിയ പള്ളി ഭരണ സമിതിയെ ഷാജി ചോദ്യം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുധീർ നേരത്തെയും ഷാജിയെ അക്രമിച്ചിരുന്നു.

പിന്നീട് പലതവണ ഫോണിലും ഭീഷണി മുഴക്കിയതായി ഷാജി പറഞ്ഞു. ഇതിനിടെയാണ് നിസ്‌കാരത്തിനായി ഷാജി തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയത്. നിരീക്ഷണ കാമറ ഇല്ലാത്ത ഭാഗത്തെത്തിച്ച് ക്രൂരമായി മർദ്ദിച്ചെന്നാണ് കേസ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പുന്നപ്ര പൊലീസാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here