കേരളത്തിൽ മുഴുവൻ മയക്കുമരുന്ന് വിതരണം ചെയ്യുന്നത് ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തി, മാസങ്ങൾ നീണ്ട അന്വേഷണത്തിൽ മുഖ്യ പ്രതി പിടിയിൽ

0
270

കോഴിക്കോട്: കേരളത്തിലേക്ക് വ്യാപകമായ തോതിൽ എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങിയ മാരക സിന്തറ്റിക്ക് ഡ്രഗ്സ് വിൽപ്പനയ്ക്കായി എത്തിക്കുന്ന വിദേശ പൗരൻ പിടിയിൽ. നൈജീരിയൻ സ്വദേശിയായ ചാൾസ്ഒഫ്യൂഡിൽ (33)ആണ് 55 ഗ്രാം എം.ഡി.എ.എയുമായി നടക്കാവ് പൊലീസിന്റെ പിടിയിലായത്. ഇയാളെ ബാംഗ്ലൂരിലെ ഹൊറമാവ് ആഗര തടാകം സ്ഥലത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. 2022 നവംബർ 28ന്‌കെ.എസ്.ആർ.ടിസി.ബസ് സ്റ്റാൻഡിൽ ഖാലിദ്അബാദി എന്നയാളിൽ നിന്ന് 58 ഗ്രാം എം.ഡി.എം.എ പിടിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദ്ദേശ പ്രകാരം നടക്കാവ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ മാസങ്ങൾ നീണ്ട അന്വേഷണമാണ് നടത്തിയത്.

കോഴിക്കോട് സ്വദേശികളായ നാല് പ്രതികളാണ് വിദേശ സംഘങ്ങൾ ഉൾപ്പെടെ മാഫിയാസംഘങ്ങളിൽ നിന്നും എം.ഡി.എം.എ മൊത്തമായി വാങ്ങി കേരളത്തിലെ പല ജില്ലകളിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിതരണം ചെയ്യുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ശൃംഖലയിലെ പ്രധാന കണ്ണികളെ തെരഞ്ഞാണ് അന്വേഷണസംഘം ബാംഗ്ലൂരിലെത്തിയത്. തുടർന്ന് പാലക്കാട് എറണാകുളം ജില്ലകളിലേക്ക് കടന്നുകളഞ്ഞ പ്രതികളായ, മുഹമ്മദ് റാഷിദ് കെ, അദിനാൻ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇവരെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മയക്കുമരുന്ന് വ്യാപാരത്തിലെ കണ്ണിയെപ്പറ്റി വിവരം ലഭിക്കുന്നത്.

തുടർന്ന് വിദേശ പൗരനായ പ്രതിയെ തേടി ബാംഗ്ലൂരിൽ എത്തിയ അന്വേഷണ സംഘം വിദഗ്ദ്ധമായാണ് സംഘത്തിലെ ഘാനസ്വദേശിയായ വിക്ടർഡിസാംബെയെ പിടികൂടിയത്. വിക്ടർഡിസാംബ ഉപയോഗിച്ച വാഹനവും ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂട്ടു പ്രതിയും മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയും മയക്ക്മരുന്ന്‌കേസിൽ ഉൾപ്പെട്ട് ജയിൽവാസം അനുഭവിച്ച് ജാമ്യത്തിൽഇറങ്ങിയിട്ടുള്ളതുമായ ചാൾസ്ഒഫ്യൂഡിലിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈയിൽനിന്നും 55 ഗ്രാം എം.ഡി.എം എയും കച്ചവടത്തിനായി ഉപയോഗിച്ച വാഹനവും അന്വേഷണസംഘം കണ്ടെടുത്തു.

നടക്കാവ് ഇൻസ്‌പെക്ടർ ജിജീഷ്.പി.കെ. സബ് ഇൻസ്‌പെക്ടർ കൈലാസ് നാഥ്, എസ്.ബി. കിരൺശശിധർ, അസി. സബ് ഇൻസ്‌പെക്ടർ ശശികുമാർ പി.കെ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.വി.ശ്രീകാന്ത്, സജീവൻ എം.കെ, ഹരീഷ് കുമാർ.സി, ജിത്തു.വി.കെ , സിവിൽ പൊലീസ് ഓഫീസർമാരായ നീഷ് പി.കെ. ബബിത്ത് കുറുമണ്ണിൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here