കാസർകോടിന്റെ കുതിപ്പിന് ബജറ്റില്‍ 91 പദ്ധതികൾ; എൻഡോസൾഫാൻ ദുരിതബാധിത മേഖലയിൽ 17 കോടി

0
208

കാഞ്ഞങ്ങാട്: കാസർകോട് വികസന പാക്കേജിൽ 75 കോടി രൂപ. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സാമൂഹിക സുരക്ഷാ മിഷൻ വഴിയുള്ള പുനരധിവാസ പ്രവർത്തനങ്ങൾക്ക് സമഗ്രപാക്കേജ്. ഇതിനു 17 കോടി രൂപ. അഞ്ച്‌ മണ്ഡലങ്ങളിലായി ചെറുതും വലുതുമായ 21 പ്രധാന പദ്ധതികൾക്ക്‌ തുക വകയിരുത്തി. 70 പദ്ധതികൾക്ക് ടോക്കൺ. കാസർകോടിന്റെ മുന്നേറ്റത്തിന് 250 കോടി രൂപയുടെ പദ്ധതികളാണ് വികസന പാക്കേജിൽ സമർപ്പിച്ചിരുന്നത്. ബജറ്റിൽ ജില്ലയ്ക്ക്‌ വേണ്ടരീതിയിലുള്ള പരിഗണന കിട്ടിയെന്ന് ഇടതുമുന്നണിയും ജില്ലയോട് വഞ്ചനയാണ് കാട്ടിയതെന്ന് യു.ഡി.എഫും ബി.ജെ.പി.യും പ്രതികരിച്ചു.ബജറ്റ് വാഗ്ദാനം മണ്ഡലം തിരിച്ച്….തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രിയുടെ അടിസ്ഥാന സൗകര്യവും ചികിത്സാസൗകര്യവും വർധിപ്പിക്കും.

  • പ്രീ ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. കാസർകോട് ബസ് സ്റ്റേഷൻ നിർമിക്കും
  • ജില്ലയിൽ പെറ്റ് ഫുഡ് ഫാക്ടറി
  • നാളികേര സംഭരണത്തിന് രണ്ടു രൂപ തറവില വർധിപ്പിച്ചത്‌ ജില്ലയ്ക്ക് നേട്ടം
  • വിനോദസഞ്ചാര ഇടനാഴിയിൽ ബേക്കൽ
  • ജില്ലയിൽ പൈതൃക മ്യൂസിയം

മഞ്ചേശ്വരം

  • ഉപ്പള ഫയർസ്റ്റേഷൻ കെട്ടിടം- ഒന്നരക്കോടി
  • സീതാംഗോളി ഐ.ടി.ഐ. കെട്ടിടം- ഒരുകോടി
  • വൊർക്കോടി, മീഞ്ച ഗ്രാമപ്പഞ്ചായത്ത് സ്റ്റേഡിയങ്ങൾക്ക് ഒരുകോടി വീതം
  • പാർഥസുബ്ബ യക്ഷഗാന അക്കാദമിക്ക്‌ 10 ലക്ഷം
  • പട്‌ളക്കല ഗ്രാമീണ റോഡ് പുനരുദ്ധാരണം-ഒരുകോടി

കാസർകോട്

  • കാസർകോട് കെൽ.ഇ.എം.എൽ. കമ്പനിയുടെ പുനരുജ്ജീവനത്തിനും പുനർനിർമാണത്തിനും 10 കോടി
  • കാസർകോട് നഗരസഭാ സ്റ്റേഡിയത്തിൽ 400 മീറ്റർ സിന്തറ്റിക്ക് ട്രാക്കും ഒരു ഫിറ്റ്നസ് സെന്ററും -80 ലക്ഷം
  • കാസർകോട് വീവേഴ്സ് സൊസൈറ്റിയുടെ പുനരുജ്ജീവനം-20 ലക്ഷം
  • കാസർകോട് കിൻഫ്ര ചെറുകിട വ്യവസായ പാർക്കിൽ അടിസ്ഥാനസൗകര്യം നവീകരിക്കും
  • കാസർകോട്ടെ കെ.എസ്.ഐ.ഡി. സി. സ്ഥലം വ്യാവസായി കാവശ്യത്തിന് വിനിയോഗിക്കുന്ന തിനുള്ള സാധ്യതാപഠനം നടത്തും
  • 18 പ്രവൃത്തികൾക്ക് ടോക്കൺ

ഉദുമ

  • ചട്ടഞ്ചാൽ ബിട്ടിക്കൽ മുനമ്പം കല്ലളി പെർളടുക്കം റോഡിൽ മുനമ്പം പാലം നിർമാണത്തിന് 10 കോടി
  • പുല്ലൂർ-പെരിയ അഞ്ചനംതോട് പാലവും കാലിയടുക്കം ആയമ്പാറ റോഡ് നിർമാണത്തിനും അഞ്ചുകോടി
  • വിനോദസഞ്ചാര ഇടനാഴിയിൽ ബേക്കലിനെ ഉൾപ്പെടുത്തി
  • പെരിയ എയർസ്‌ട്രിപ് നിർമാണത്തിന് 1.26 കോടി
  • ബേക്കൽ-കോവളം വെസ്റ്റ്കോസ്റ്റ് കനാൽ

കാഞ്ഞങ്ങാട്

  • കാരാക്കോട് പാലം നിർമാണം അഞ്ചുകോടി രൂപ
  • ചെരണത്തല പാലം നിർമാണം -അഞ്ചുകോടി
  • മാണിക്കോത്ത് റെയിൽവേ മേൽപ്പാലം നിർമാണം
  • കാഞ്ഞങ്ങാട് സിവിൽ സർവീസ് അക്കാദമി കെട്ടിടനിർമാണം
  • കാഞ്ഞങ്ങാട് വ്യവസായ പാർക്കിൽ ഫുഡ് പാർക്ക് സ്ഥാപിക്കൽ
  • കുന്നുപാറ-പൊടിപ്പള്ളം റോഡ് നവീകരിക്കൽ
  • കാട്ടിപ്പൊയിൽ ഗവ. ആയുർവേദ ഡിസ്പെൻസറി കെട്ടിടനിർമാണം
  • കാഞ്ഞങ്ങാട് ഡ്രെയ്‌നേജ് നിർമാണം
  • മടിക്കൈ മാംസ സംസ്‌കരണ പദ്ധതി

തൃക്കരിപ്പൂർ

  • നീലേശ്വരം മുണ്ടേമാട് റോഡ് പാലത്തിന് 10 കോടി
  • 17 പദ്ധതികൾക്ക് ടോക്കൺ
  • ബി.ആർ.ഡി.സി.ക്ക് ഒന്നരക്കോടി
  • അജാനൂർ പഞ്ചായത്തിലെ കൊത്തിക്കാലിൽ ബേക്കൽ ടൂറിസം വില്ലേജ് 50 ലക്ഷം.
  • ബേക്കൽ കോട്ടയ്ക്ക് സമീപം ഹെറിറ്റേജ് ബീച്ച് പാർക്കിന്റെയും ജലകായികകേന്ദ്രത്തിന്റെയും വികസനം 50 ലക്ഷം
  • ബേക്കൽ കോട്ടയ്ക്കടുത്തുള്ള വാഹനപാർക്കിങ് ബേ നവീകരണം 25 ലക്ഷം
  • ബി.ആർ.ഡി.സി. ഇവന്റ്, ബോധവത്കരണം, മാർക്കറ്റിങ്-25 ലക്ഷം

ബജറ്റിൽ സന്തോഷിച്ച് മലയോരം

രാജപുരം: താലൂക്ക് ആസ്പത്രികൾ കേന്ദ്രീകരിച്ച് നഴ്‌സിങ് സ്കൂളുകൾ തുടങ്ങുമെന്ന പ്രഖ്യാപനം കാഞ്ഞങ്ങാടിന്റെ കിഴക്കൻ മേഖലയിലുള്ളവർക്ക് വലിയ ആശ്വാസം നൽകുന്നു. ഇവിടെ പൂടംകല്ലിലെ വെള്ളരിക്കുണ്ട് താലൂക്ക് ആസ്പത്രി കേന്ദ്രീകരിച്ച് നഴ്‌സിങ് സ്കൂൾ ലഭിച്ചാൽ, മലയോരത്തിന്റെ വിദ്യാഭ്യാസമേഖലയിൽ വലിയ നേട്ടമായി അതുമാറും. ഓരോവർഷവും മലയോരത്തുനിന്ന് നിരവധി വിദ്യാർഥികളാണ് നഴ്‌സിങ് പഠനത്തിനായി കർണാടകയെ ആശ്രയിക്കുന്നത്.

പൂടംകല്ലിൽ സഹകരണമേഖലയിൽ നഴ്‌സിങ് സ്കൂൾ തുടങ്ങണമെന്നാവശ്യപ്പെട്ട് സി.പി.എം. പനത്തടി ഏരിയാ കമ്മിറ്റി ഒരുവർഷം മുൻപ് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകുകയും സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു.

ബജറ്റിൽ തേങ്ങയുടെ സംഭരണവില 34 രൂപയായി ഉയർത്തിയതും റബ്ബർ വിലയിടിവ് തടയാൻ 600 കോടി നീക്കിവെച്ചതും മലയോരകർഷകർക്ക് വലിയ ആശ്വാസമാകുന്നു. വിനോദസഞ്ചാരമേഖലയുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികൾ പ്രഖ്യാപിച്ചതിനാൽ റാണിപുരത്തിന്റെ വികസനവും സാധ്യമാകും.

ചുള്ളിക്കര-കുറ്റിക്കോൽ റോഡിൽ ഒരുകിലോമീറ്റർ, മാലക്കല്ല്-പൂക്കയം റോഡിൽ 2.3 കിലോമീറ്റർ എന്നിവയുടെ നവീകരിക്കൽ, പൂടംകല്ല്-ബളാൽ റോഡ് നവീകരണം, മണിക്കല്ല് പാലം, ബേളൂർ തട്ടുമ്മൽ സ്റ്റേഡിയം, കോളിച്ചാൽ-പ്രാന്തർകാവ്-പാലച്ചാൽ റോഡ് നിർമാണം, തട്ടുമ്മൽ-അരിയളം- കുയ്യങ്ങാട്-എരുമക്കുളം-കോടോത്ത് റോഡ് നവീകരിക്കൽ എന്നിവയ്ക്ക് ബജറ്റിൽ ടോക്കൺ തുക അനുവദിച്ചതും മലയോരത്തിന് ഗുണകരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here