എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 47 വർഷം തടവും 60,000 രൂപ പിഴയും

0
204

കാസർകോട് ∙ 8 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 47 വർഷം തടവും 60,000 രൂപ പിഴയും. ചെങ്കള കെ.കെ.കുന്നിലെ എൻ.എം.അബ്ദുൽ നൗഷാദിനാണ് (38) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി എ.വി.ഉണ്ണിക്കൃഷ്ണൻ ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി തടവ് അനുഭവിക്കണം.

പോക്‌സോ നിയമവും ഇന്ത്യൻ ശിക്ഷാ നിയമവും അനുസരിച്ച് വിവിധ വകുപ്പുകൾ പ്രകാരമാണു ശിക്ഷ. ആദൂർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്നു സിഐ ആയിരുന്ന കെ.പ്രേംസദനാണ് കേസന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ.പ്രിയ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here