കലബുര്‍ഗിയില്‍ ജനക്കൂട്ടത്തിന് നേരെ കത്തിവീശി ഭീകരാന്തരീഷം സൃഷ്ടിച്ച ഗുണ്ടാതലവനെ പൊലീസ് വെടിവെച്ച് വീഴ്ത്തി; വീഡിയോ വൈറൽ

0
369

കലബുറഗി- കത്തി വീശി ആളുകളെ ഭയപ്പെടുത്തിയ ഗുണ്ടയെ പോലീസ് കാലിൽ വെടിവെച്ചുവീഴ്ത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കലബുറഗിയിൽ വെച്ചാണ് കർണാടക പോലീസ് കാലിൽ വെടിവെച്ച് അക്രമിയെ കീഴ്പ്പെടുത്തിയത്. നിലത്തുവീണ ഗുണ്ടയെ പൊതിരെ തല്ലുകയും ചെയ്തു.

കലബുറഗി നഗരത്തിലെ മാർക്കറ്റ് ഏരിയയിൽ ഫസൽ ഭഗവാൻ എന്ന റൗഡിയാണ്  കത്തി ചൂണ്ടി ആളുകളെ ഭീഷണിപ്പെടുത്തിയത്. സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയ പോലീസിനു മുന്നിലും ഇയാൾ ആളുകളെ കാത്തി കാണിച്ച് ഭീഷണിപ്പെടുത്തി. കത്തി താഴെയിടാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പോലീസിന്റെ മുന്നറിയിപ്പിന് വില കൽപിച്ചില്ല.  മുന്നറിയിപ്പുകൾ ചെവിക്കൊള്ളാതെ ഫസൽ ഒരു മണിക്കൂറിലേറെ പൊതുസ്ഥലത്ത് ഭീതി സൃഷ്ടിച്ചു. അവസാനം, മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ കാലിൽ രണ്ടുതവണ വെടിവച്ചു. കുഴഞ്ഞുവീണതോടെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

പ്രതി കത്തി വീശുന്ന വീഡിയോ പോലീസ് തന്നെയാണ് ചിത്രീകരിച്ചത്. ഇതാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here