“കെ സുരേന്ദ്രനെ പുറത്താക്കണം’; കാസർകോട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു

0
353

കാസർകോട് : സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെതിരെ പ്രതിഷേധം കടുപ്പിച്ച് കാസർകോട്ടെ ബിജെപി പ്രവർത്തകർ. സുരേന്ദ്രനെയും സംസ്ഥാന സെക്രട്ടറി കെ ശ്രീകാന്തിനെയും പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ബിജെപി കേന്ദ്രങ്ങളിൽ ഫ്ലക്സ് ബോർഡുകളുയർന്നു. ഉദയഗിരി, പാറക്കട്ട, ജെ പി കോളനി, കറന്തക്കാട് പ്രദേശങ്ങളിലാണ്  ബിജെപി പ്രവർത്തകൻ ജ്യോതിഷിന്റെ ചരമവാർഷികദിനത്തിൽ ബോർഡ്‌ സ്ഥാപിച്ചത്‌.

ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

ബലിദാനികളെ അപമാനിച്ചവരെ സംരക്ഷിക്കുന്ന സുരേന്ദ്രനെയും ശ്രീകാന്തിനെയും പാർടിയിൽനിന്ന് പുറത്താക്കണമെന്നാണ്‌ ആവശ്യം. കെ ശ്രീകാന്ത്, ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ കെ സുരേഷ്‌കുമാർ ഷെട്ടി, മഞ്ചേശ്വരം മണ്ഡലം മുൻ ജനറൽ സെക്രട്ടറി കെ മണികണ്ഠ റൈ എന്നിവർക്കെതിരെ നടപടിയാവശ്യപ്പെട്ട്  പ്രവർത്തകർ രണ്ടുതവണ ജില്ലാ കമ്മിറ്റി ഓഫീസ് ഉപരോധിച്ച് താഴിട്ടുപൂട്ടിയിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ്‌ പി രമേശൻ ഉൾപ്പെടെ നിരവധി നേതാക്കൾ പദവികൾ രാജിവച്ചു.

ഇന്ത്യൻ ജനപ്രിയനെ ഈ രാജ്യത്തും എത്തിച്ച് മാരുതി

ആർഎസ്എസ് മുഖേന പലവട്ടം അനുരഞ്‌ജന ശ്രമത്തിന് ബിജെപി ശ്രമിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. കാസർകോട്ട് പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം തീർന്നെന്നും കെ സുരേന്ദ്രൻ പലവട്ടം കാസർകോട്ടെത്തി പരസ്യമായി പ്രഖ്യാപിച്ചിട്ടും ഒന്നും തീർന്നിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ പ്രതിഷേധം.

LEAVE A REPLY

Please enter your comment!
Please enter your name here