വര്‍ഗീയതക്കെതിരെ പൊരുതുകയാണ് വേണ്ടത്; ആര്‍.എസ്.എസ്-ജമാഅത്തെ ഇസ്‌ലാമി കൂടിക്കാഴ്ചയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി

0
209

മലപ്പുറം: ആര്‍എസ്എസുമായി ചര്‍ച്ചയ്ക്കുള്ള സാഹചര്യം നിലവില്‍ ഇല്ലെന്ന് മുസ്ലീ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. അവരുമായി പോരാടേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി – ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയതിനെ കുറിച്ച് അറിയില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. അതേക്കുറിച്ച് വിശദീകരിക്കേണ്ടത് അവരാണ്. ചര്‍ച്ച നടത്തി എന്ന് വാര്‍ത്തകളില്‍ കണ്ട വിവരം മാത്രമേ തനിക്ക് ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ട്വിറ്ററില്‍ ഇനി കഞ്ചാവ് പുകയും; ഈ നീക്കം നടത്തുന്ന ആദ്യ സോഷ്യല്‍ മീഡിയ

അതേസമയം ആര്‍എസ്എസ് – ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ച്ച സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് കെ മുരളീധരന്‍ എംപി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് കാര്യമില്ല. ആര്‍എസ്എസ് നയം മാറ്റാന്‍ ആര് വിചാരിച്ചാലും നടക്കില്ല. ന്യൂനപക്ഷത്തെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. മതേതര ശക്തിയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് കൂടികാഴ്ച്ചയെന്നും കെ മുരളീധരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here