ഒരുമിച്ച് നിന്നാല്‍ ബി.ജെ.പി നൂറ് സീറ്റ് പോലും തികയ്ക്കില്ല, തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ്- നിതീഷ് കുമാര്‍

0
192

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ് പന്തെന്നും തീരുമാനം അതിവേഗം എടുക്കണമെന്നും മഹാഗത്ബന്ധന്‍ റാലിയില്‍ സംസാരിക്കവെ നിതീഷ് വ്യക്തമാക്കി.

“കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്ന് പൊരുതിയാല്‍, 2024 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലേക്ക് ചുരുക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പെട്ടെന്നൊരു തീരുമാനം എടുക്കണം. എന്റെ നിര്‍ദേശം അംഗീകരിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചാല്‍ ഉറപ്പായും ബിജെപിയെ പരാജയപ്പെടുത്താം,” നിതീഷ് പറഞ്ഞു.

ബിജെപിയെ തോൽപ്പിക്കാൻ പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇത് യാഥാർത്ഥ്യമാക്കാൻ ഞാൻ ശ്രമിച്ചുകൊണ്ടിരിക്കും, ബിജെപിയെ രാജ്യത്തുടനീളം തുടച്ചുനീക്കണമെന്നും ബിഹാര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, റായ്പൂരിൽ പുരോഗമിക്കുന്ന കോൺഗ്രസിന്റെ 85-ാമത് പ്ലീനറി സമ്മേളനത്തിൽ ബിജെപിയെ നേരിടാന്‍ അടിയന്തരമായി പ്രതിപക്ഷ ഐക്യമുണ്ടാകണമെന്ന് പാര്‍ട്ടി നിരീക്ഷിച്ചു.

സമാന ചിന്താഗതിയുള്ള മതേതര ശക്തികളെ തിരിച്ചറിയാനും അണിനിരത്താനും സാധ്യമായതെല്ലാം ചെയ്യുമെന്നും ഏതെങ്കിലും മൂന്നാമതൊരു ശക്തിയുടെ ഉദയം ബിജെപിക്ക് നേട്ടമുണ്ടാക്കുമെന്നും പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here